വെളിയനാട് ബ്ലോക്കിൽ സമൂഹ അടുക്കള ആരംഭിച്ചു

Spread the love

  ആലപ്പുഴ: കോവിഡ് 19  രോഗബാധിതരായ കുടുംബങ്ങൾക്ക് സൗജന്യമായി ഭക്ഷണം എത്തിക്കുന്നതിനായി വെളിയനാട് ബ്ലോകിക് പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിൽ സമൂഹ അടുക്കള, ജനകീയ ഹോട്ടൽ എന്നിവ ആരംഭിച്ചു. മുട്ടാർ പഞ്ചായത്തിൽ ആരംഭിച്ച സമൂഹ അടുക്കള ബ്ലോക്ക്‌ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി. കെ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പുളിങ്കുന്ന് പഞ്ചായത്തിലും സമൂഹ അടുക്കളയുടെ പ്രവർത്തനം ആരംഭിച്ചു. വെളിയനാട് ഗ്രാമപഞ്ചായത്ത് കിടങ്ങറയിൽ ആരംഭിച്ച ജനകീയ ഹോട്ടൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംരംഭമായ പ്രീതിസ് കാറ്ററിങ് യൂണിറ്റാണ് നടത്തിപ്പുകാർ. മുട്ടാർ, കാവാലം, ഗ്രാമപഞ്ചായത്തുകളിൽ നിന്നും രോഗികൾക്കും ക്വാറന്റൈനിൽ ഇരിക്കുന്നവർക്കും കമ്മ്യൂണിറ്റി കിച്ചൺ വഴി ദിവസവും ആഹാരം എത്തിക്കുന്നുണ്ട്.

നീലംപേരൂർ ഗ്രാമ പഞ്ചായത്തിൽ കോവിഡ് ബാധിച്ച അർഹരായവർക്ക് അവശ്യ സാധങ്ങൾ, പച്ചക്കറികൾ എന്നിവ വിതരണം ചെയ്തു. 108 കുടുംബങ്ങൾക്കാണ് സഹായം എത്തിച്ചത്. പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിൽ പൊതുജന പങ്കാളിത്തത്തോടെ കോവിഡ് രോഗികളിൽ അർഹരായവർക്ക് ആയിരം രൂപ മുതൽ മുടക്കിൽ ഭക്ഷ്യ, പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. 86 കുടുംബങ്ങൾക്കാണിവ നൽകിയത്.

Author

Leave a Reply

Your email address will not be published. Required fields are marked *