പ്രൊട്ടസ്റ്റൻറ് ഡിനോമിനേഷനു ആദ്യ ട്രാൻസ്ജെൻഡർ ബിഷപ്പ് : പി പി ചെറിയാൻ

Spread the love
Picture
സൻഫ്രാൻസിസ്കോ:പ്രൊട്ടസ്റ്റൻറ് ഡിനോമിനേഷനു  ആദ്യ ട്രാൻസ്ജെൻഡർ ബിഷപ്പ്.
പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഇവാഞ്ചലിക്കൽ  ലൂഥറിൻ ചർച്ചിന് ആദ്യമായാണ്  ഒരു ട്രാൻസ്ജെൻഡർ ബിഷപ്പിനെ നിയമിക്കുന്നത്.  റവ ഡോ മെഗൻ. റോഹ്‌റീറെയാണ് മെയ് 8നു  ചേർന്ന് സൈറ ഫസഫിക് സിനഡ്  ബിഷപ്പായി തെരഞ്ഞെടുത്തത്
രണ്ടു സ്ഥാനാർഥികളാണ് ബിഷപ്പ്  സ്ഥാനത്തേക്ക് മത്സരിച്ചതു .റവ മെഗന് 209 വോട്ടുകൾ ലഭിച്ചപ്പോൾ തൊട്ടടുത്ത എതിർസ്ഥാനാർഥി റവ :ജെഫ്  ജോണ്സന് 207 ബോട്ടുകൾ നേടാനായി .
Picture2
റവ ജോൺസൺ ലൂഥറൻ യൂണിവേഴ്സിറ്റി ബെർക്കിലി ചാപ്പൽ പാസ്റ്ററാണ്.  സാൻഫ്രാൻസിസ്കോ ഗ്രേസ്‌ ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ചിലെ  ലീഡിങ് പാസ്റ്ററാണ് റവ ഡോ മെഗൻ.
കാലിഫോർണിയ വാൽനട്ട്  ക്രീക്ക് സെന്റ് മാത്യു ലൂഥറൻ ചർചിൽ  സെപ്റ്റംബർ 11ന് നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിൽ റവ മേഗൻ  ബിഷപ്പായി സ്ഥാനാരോഹിതനാകും  ജനിക്കുമ്പോൾ സ്ത്രീയായിരുന്ന മെഗൻ  ഇപ്പോൾ പുരുഷനായാണ്  അറിയപ്പെടുന്നത്

ബിഷപ്പായി തെരഞ്ഞെടുത്തതിൽ ലൂഥറൻ ചർച്ച് സിനഡ് അംഗങ്ങളെ  റവ മെഗൻ അഭിനന്ദിച്ചു

Leave a Reply

Your email address will not be published. Required fields are marked *