പൊഴി തുറന്നുതന്നെ, ജില്ല കളക്ടർ തോട്ടപ്പള്ളിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി

Spread the love

ആലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായി തുടരുന്നതിനാൽ തോട്ടപ്പള്ളിയിലെ പൊഴി മുറിച്ച ഭാഗത്തെ ജലമൊഴുക്ക് ശക്തിപ്പെട്ടിട്ടുണ്ട്. ഉച്ചയോടെ 23 ഷട്ടറുകൾ ഉയർത്തി. വൈകുന്നേരവും രാവിലെയുമാണ് വേലിയിറക്കമെന്നതിനാൽ ഈ സമയങ്ങളിലാണ് കടലിലേക്ക് കൂടുതൽ വെള്ളം ഒഴുകുന്നത്. ജില്ല കളക്ടർ എ.അലക്‌സാണ്ടർ ഞായറാഴ്ച രാവിലെയും പൊഴിമുഖത്തെത്തി ക്രമീകരണങ്ങളും സ്ഥിതിയും വിലയിരുത്തി. ഹിറ്റാച്ചിയും ജെ.സി.വിയും ഉപയോഗിച്ച് പൊഴിയിൽ നിന്ന് മണൽ ഇടയ്ക്ക് നീക്കുന്നുണ്ട്്. ഷട്ടറിന് കിഴക്ക് ഭാഗത്തെ ജലനിരപ്പ് വീണ്ടും ഉയർന്നാൽ കൂടുതൽ ഷട്ടറുകൾ ഉയർത്താനുള്ള ഒരുക്കത്തിലാണ് ഇറിഗേഷൻ വകുപ്പ്.

Author

Leave a Reply

Your email address will not be published. Required fields are marked *