പ്രകൃതിക്ഷോഭം: ആലപ്പുഴയിൽ 22 വീടുകൾ പൂർണമായി തകർന്നു, 586 വീടുകൾക്ക് ഭാഗികനാശം

Spread the love

ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും കടൽക്ഷോഭത്തിലുമായി ജില്ലയിൽ വ്യാപക നാശനഷ്ടം. ജില്ലയിൽ 22 വീട് പൂർണമായി നശിച്ചു. 586 വീടുകൾക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു. റവന്യൂവകുപ്പ് നാശനഷ്ടം വിലയിരുത്തുന്നത് തുടരുകയാണ്. കുട്ടനാട്ടിൽ അഞ്ച് വീടുകൾ പൂർണമായും നശിച്ചു. 55 വീടുകൾ ഭാഗികമായി നശിച്ചു. കനത്ത മഴയെ തുടർന്ന് കുട്ടനാട്ടിലെ കൈനകരി സുന്ദരി പാടശേഖരത്തിൽ മട വീണു.
കാവാലം വില്ലേജിലെ ഒരു വീട് പൂർണമായും തകർന്നു. ഇവിടെ രണ്ട് വീടുകൾക്ക് ഭാഗീക നാശനഷ്ടം ഉണ്ടായി. കൈനകരി നോർത്ത് വില്ലേജിൽ ഒരു വീട് ഭാഗീകമായി തകർന്നു. കുന്നുമ്മ വില്ലേജിൽ രണ്ടു വീടുകൾക്കും വെളിയനാട് വില്ലേജിൽ രണ്ട് വീടുകൾക്കും ഭാഗീക നാശനഷ്ടം ഉണ്ടായി. പുളിങ്കുന്ന് വില്ലേജിൽ മഴക്കെടുതിയെ തുടർന്ന് അഞ്ചു വീടുകൾക്കാണ് ഭാഗീക നാശനഷ്ടം സംഭവിച്ചത്.

കാർത്തികപ്പള്ളിയിൽ 92 വീടുകൾ ഭാഗികമായും നാല് വീടുകൾ പൂർണമായും തകർന്നു. അമ്പലപ്പുഴ താലൂക്കിൽ 12 വീടുകൾ പൂർണമായും തകർന്നു. 362 വീടുകൾ ഭാഗികമായും നശിച്ചു. മാവേലിക്കരയിൽ 21 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ചേർത്തല താലൂക്കിൽ 40 വീടുകൾ ഭാഗികമായും ഒരു വീടും പൂർണമായും തകർന്നു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ ലാലന്റെ കടമുറി ശക്തമായ മഴയിൽ ഇടിഞ്ഞു വീണു. ചേർത്തല തെക്ക് പഞ്ചായത്തിൽ ജോയിയുടെ വീട് കാറ്റിലും മഴയിലും പൂർണ്ണമായും തകർന്നു വീണു.

മാരാരിക്കുളം വടക്ക്, പട്ടണക്കാട്, കടക്കരപ്പള്ളി, മുഹമ്മ, ചേർത്തല തെക്കു പഞ്ചായത്തുകളിലായി ശക്തമായ മഴയിൽ മരം വീണാണ് വീടുകൾക്ക് ഭാഗീക നാശ നഷ്ട്ടം ഉണ്ടായത്.
ചെങ്ങന്നൂർ താലൂക്കിൽ 16 വീടുകൾ ഭാഗികമായി തകർന്നു. കുരുട്ടിശ്ശേരി, ചെങ്ങന്നൂർ, വെൺമണി, മാന്നാർ, തിരുവൻവണ്ടൂർ, എണ്ണക്കാട്, ആല വിളേജുകളിലാണ് വീടുകൾ ഭാഗീകമായി തകർന്നത്. മാന്നാർ വില്ലേജിൽ ഒരു കിണർ ഇടിഞ്ഞു താഴുകയും ചെയ്തു. പല സ്ഥലങ്ങളിലും മരങ്ങളും വൈദ്യുത പോസ്റ്റുകളും വീണു

Author

Leave a Reply

Your email address will not be published. Required fields are marked *