ആയുഷ് 64 മരുന്ന് സൗജന്യ വിതരണം തുടങ്ങി

ആയുഷ് മന്ത്രാലയം സി സി ആർ  എ എസിന്റെ പ്രാദേശിക  കേന്ദ്രമായ  പൂജപ്പുരയിലെ ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ വഴി ആയുഷ്-64 മരുന്നിന്റെ സൗജന്യവിതരണം ആരംഭിച്ചു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന ലക്ഷണങ്ങളില്ലാത്തതും നേരിയ ലക്ഷണങ്ങളുള്ളതുമായ കോവിഡ് രോഗികൾക്കു മരുന്ന് ഉപയോഗിക്കാമെന്ന് അസി. ഡയറക്ടർ ഇൻ ചാർജ് അറിയിച്ചു.

പരിചരിക്കുന്നവർക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ രോഗിയുടെ ആന്റിജൻ അല്ലെങ്കിൽ ആർ.ടി.പി.സി.ആർ  പരിശോധന ഫലത്തിന്റെ  കോപ്പിയും ആധാർ കാർഡിന്റെ കോപ്പിയുമായി ഒ.പി യിൽ എത്തിയാൽ മരുന്ന് സൗജന്യമായി നൽകും. ആയുഷ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് വികസിപ്പിച്ചെടുത്ത  മരുന്നാണ് ആയുഷ് -64.
പൂജപ്പുരയിലെ  പ്രാദേശിക  ആയുർവേദ   ഗവേഷണ കേന്ദ്രം ഒ. പി വിഭാഗത്തിൽ   രാവിലെ 9 .30 മുതൽ വൈകിട്ട് 4.30  വരെ മരുന്ന് ലഭിക്കും

Leave Comment