കോവിഡ് പ്രതിരോധം : മാരാരിക്കുളം തെക്ക് പഞ്ചായത്തിന് പ്രവാസി സംഘടനയുടെ സഹായം

post

ആലപ്പുഴ : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിന് പ്രവാസി സംഘടനയുടെ സഹായം. കോവിഡ് പോസിറ്റീവ് ആയവരെയും ക്വാറന്റൈനില്‍ കഴിയുന്നവരെയും എല്ലാം ആശുപത്രികളിലേക്കും സി എഫ് എല്‍ ടി സി കളിലേക്കും കൊണ്ടുപോകുന്നതിനായി വാഹന   സൗകര്യമാണ് പ്രവാസി സംഘടന പഞ്ചായത്തിന് നല്‍കിയത്. പ്രദേശവാസികളായ ഒരു കൂട്ടം പ്രവാസികള്‍ അംഗങ്ങളായ മാരാരി പ്രവാസി സംഘടനയാണ് പഞ്ചായത്തിന്റെ പ്രതിരോധ പരിപാടികള്‍ക്കൊപ്പം കൈകോര്‍ക്കുന്നത്. വാഹനത്തിന്റെ ഇന്ധനം, ഡ്രൈവര്‍ക്കുള്ള വേതനം, വണ്ടിയുടെ വാടക ഉള്‍പ്പെടെയുള്ള ചെലവ് സംഘടന വഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സംഗീത പറഞ്ഞു.

Leave Comment