ആശുപത്രി പരിസരം ശുചീകരിച്ച സന്നദ്ധപ്രവര്‍ത്തകരെ അനുമോദിച്ചു

Spread the love

post

ആലപ്പുഴ : അരുക്കുറ്റി സര്‍ക്കാര്‍ ആശുപത്രിയുടെ പരിസരം ശുചീകരിച്ച സന്നദ്ധ പ്രവര്‍ത്തകരെ അനുമോദിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അരൂക്കുറ്റി പഞ്ചായത്തില്‍ സംഘടിപ്പിച്ച ചടങ്ങ് എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. അരുക്കുറ്റി ആശുപത്രി പരിസരത്ത് വ്യായാമ കേന്ദ്രങ്ങള്‍, വായനശാല എന്നിവ നിര്‍മിക്കുമെന്നും ഇതിനായി കൊച്ചിന്‍ ഷിപ്പിയാഡിന്റെ സി എസ് ആര്‍ ഫണ്ട് ഉപയോഗിക്കുമെന്നും എ. എം ആരിഫ് എംപി പറഞ്ഞു.

പ്രകൃതി സൗഹൃദകുട്ടായ്മ എന്ന സംഘടന അരൂക്കുറ്റി ആശുപത്രിയിലെ ആറേക്കറോളം വരുന്ന കാടു കയറിയ പ്രദേശങ്ങള്‍ വെട്ടി തെളിച്ച് സഞ്ചാര യോഗ്യമാക്കുകയായിരുന്നു. പ്രകൃതി കുട്ടായ്മയുടെ പ്രസിഡന്റ് സരിത രാജേഷ് , സെക്രട്ടറി കെ. റ്റി ജയദേവന്‍ ഉള്‍പ്പെടെ ഇരുപതോളം പേരെയാണ് എം.പി അനുമോദിച്ചത്.

ചടങ്ങില്‍ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം പ്രമോദ് അദ്ധ്യക്ഷനായി. അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എന്‍.കെ ജനാര്‍ദ്ദനന്‍, രാജേഷ് വിവേകാനന്ദ , പഞ്ചായത്ത് അംഗങ്ങളായ ശാരി, വിദ്യ, ചേര്‍ത്തല സാന്ത്വനം പെയിന്‍ ആന്റ് പാലിയേറ്റിവ് ചെയര്‍മാന്‍ കെ രാജപ്പന്‍ നായര്‍, മെഡിക്കല്‍ ഓഫിസര്‍ സേതുരാജ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *