ബിജെപി ഗുണ്ടകളുടെ അക്രമത്തില്‍ പ്രതിഷേധിച്ചു

Spread the love

കെഎസ്എസ്പിഎ വനിതാഫാറം സംസ്ഥാന പ്രസിഡന്‍റും തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറിയുമായ  നദീറ സുമേഷിനേയും ഭര്‍ത്താവ് സുമേഷ് കുമാറിനേയും വീട് പരിസരത്ത് വച്ച്  ബിജെപി ഗുണ്ടകള്‍ അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി ശക്തമായി പ്രതിഷധിച്ചു.

ചെല്ലമംഗലം വാര്‍ഡ് കൗൺസിലറുടെ ഭര്‍ത്താവിന്‍റെ നേതൃത്വത്തിലാണ് ബിജെപി ഗുണ്ടകള്‍ അക്രമം നടത്തിയത്.സുമേഷിന്‍റെ കഴുത്തിനും ഷോള്‍ഡറിനും പരിക്ക് പറ്റിയിട്ടുണ്ട്. നദീറയെയും സുമേഷിനേയും അക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്ത് നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരണമെന്ന്  സംസ്ഥാന പ്രസിഡന്‍റ് അഡ്വ. കെ.ആര്‍ കുറുപ്പും ജനറല്‍ സെക്രട്ടറി എംപി വേലായുധനും  ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *