സാന്‍ അന്തോണിയോ സിറ്റി കോവിഡ് സഹായധനമായി 10,000 ഡോളര്‍ നല്‍കി : പി.പി.ചെറിയാന്‍

             

സാന്‍ അന്തോണിയോ: ടെക്‌സസിലെ സിറ്റിയായ സാന്‍അന്റോണിയോ കോവിഡ് സഹായ ധനമായി 10,000 ഡോളര്‍ ഇന്ത്യയിലെ ചെന്നൈ സിറ്റിക്ക് കൈമാറി.

2008 ല്‍ ഉണ്ടാക്കിയ ഇന്റര്‍നാഷ്ണല്‍ എഗ്രിമെന്റനുസരിച്ച് സാന്‍ അന്റോണിയായുടെ സിസ്റ്റര്‍ സിറ്റിയായി ചെന്നൈ സിറ്റിയെ തിരഞ്ഞെടുത്തിരുന്നു.
  വ്യവസായം, മൂലധന നിക്ഷേപം, സംസ്‌ക്കാരം തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞ 11 വര്‍ഷമായി സഹകരിച്ചു പ്രവര്‍ത്തികയാണ് ഇരു സിറ്റഇകളും. കഴിഞ്ഞവര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഫെസ്റ്റിവലായ ദീപാവലി സാന്‍ അന്റോണിയായില്‍ പതിവായി ആഘോഷിച്ചു വരുന്നു.
ചെന്നൈ യു.എസ്. കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റാവിന്‍, സാന്‍ അന്റോണിയോ സിറ്റി ഇന്ത്യയിലെ കോവിഡ് ബാധിതരെ സഹായിക്കുന്നതിന് നല്‍കിയ സംഭാവന പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അടിയന്തിര ഘട്ടങ്ങളില്‍ പരസ്പരം സഹായിക്കുന്ന മനോഭാവം മാതൃകാപരമാണെന്നും അഭിപ്രായപ്പെട്ടു.
സാന്‍ അന്റോണിയോ, റോട്ടറി ക്ലബ് അംഗങ്ങളും അവരുടേതായ സംഭാവന സിറ്റിയെ ഏല്‍പിച്ചിരുന്നു.

ടെക്‌സസ്സിലെ രണ്ടു പ്രധാന സിറ്റികളായ ഡാളസും, സാന്‍ അന്‌റോണിയായും ഇന്ത്യയില്‍ കോവിഡ് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുന്നോട്ടു വന്നിരുന്നു.

റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

Leave Comment