ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോര്‍ജ്ജ് നാളെ ഫോമാ മീറ്റിങ്ങില്‍ പങ്കെടുക്കുന്നു

Spread the love
ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ എന്ന സന്ദേശവുമായി കോവിഡ് മുക്ത കേരളത്തിനായി ഫോമയും അംഗംസഘടനകളും ചെയ്യന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക്  ആശംസകള്‍ നേരാനും, മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ഫോമയുടെയും അംഗസംഘടനകളുടെയും  ഭാരവാഹികളെയും ബഹുമാന്യ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോര്‍ജ്ജ് 2021 ജോണ്‍ 5 ശനിയാഴ്ച്ച ഉച്ചക്ക് 12 മണിക്ക് അഭിസംബോധന  ചെയ്യും.
യോഗത്തില്‍ ഫോമ നാട്ടിലേക്ക് അയക്കുന്ന രണ്ടാം ഘട്ട ഷിപ്‌മെന്റിനെ കുറിച്ചുള്ള കൂടുതെല്‍ വിവരങ്ങളും കൈമാറും.രണ്ടാം ഘട്ട ഷിപ്‌മെന്റ് അയക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്.
സൂം ലിങ്ക് :  https://zoom.us/j/91335034896
മീറ്റിംഗ് ഐഡി : 91335034896
ഫോമയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളോടൊപ്പം സഹകരിക്കുന്ന എല്ലാ അംഗസംഘടന ഭാരവാഹികളും, പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുക്കണമെന്ന്  ഫോമ  പ്രസിഡന്റ്  അനിയന്‍ ജോര്‍ജ്, ജനറല്‍  സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍  അഭ്യര്‍ത്ഥിച്ചു.
                      സലിം അയിഷ – പി.ആര്‍.ഓ.ഫോമ

Leave a Reply

Your email address will not be published. Required fields are marked *