എസ് പി ബിക്കു സംഗീതാർച്ചനയുമായി സരിഗമപ താരങ്ങൾ

Spread the love
സ്പെഷ്യൽ എപ്പിസോഡ് ജൂൺ 5 രാത്രി 9 മണിക്ക് സീ കേരളം ചാനലിൽ

Padma Awards 2021: Late SP Balasubramaniam awarded Padma Vibhushan posthumously

കൊച്ചി : മൺമറഞ്ഞു പോയ ഗായകപ്രതിഭ എസ് പി ബാലസുബ്രമണ്യത്തിന്റെ എഴുപത്തഞ്ചാം ജന്മദിനത്തിൽ സംഗീതാർച്ചനയുമായി  സരിഗമപ കേരളം ലിറ്റില്‍ ചാംപ്‌സ് താരങ്ങള്‍. പതിറ്റാണ്ടുകൾ നീണ്ട അദ്ദേഹത്തിന്റെ സംഗീതസപര്യയിലെ മികച്ച ഗാനങ്ങൾ കോർത്തിണക്കിയാണ്  മലയാളികളുടെ ഇഷ്ടവിനോദ ചാനലായ സീ കേരളത്തിലെ സരിഗമപ കേരളം ലിറ്റില്‍ ചാംപ്‌സ് താരങ്ങള്‍ ഈ ചെറുവീഡിയോ അവതരിപ്പിച്ചിരിക്കുന്നത്.  ധനിക, നിയ ചാർലി, മുഹമ്മദ് മിഷാൽ, അനുശ്രീ, സഞ്ജയ് സുരേഷ്, ആവണി, ആര്യൻ എന്നിവരടങ്ങിയ പ്രേക്ഷകരുടെ പ്രിയഗായകരാണ്  ഈ വീഡിയോയിലുള്ളത്.

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിലിടം നേടിയ സീ കേരളത്തിലെ സരിഗമപ കേരളം ലിറ്റില്‍ ചാംപ്‌സ് ഇതിനകം കുട്ടി ഗായകരുടെ മാസ്മരിക പ്രകടനം കൊണ്ട് ഏറെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.  ബ്ലൈന്‍ഡ് ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം  കഴിവുറ്റ കുട്ടി ഗായകരാണ് ഈ പരിപാടിയിലുള്ളത്.

കാലത്തിനതീതമായി ഇന്നും ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ മായാത്ത അടയാളമായി തങ്ങിനില്‍ക്കുന്ന മരണമില്ലാത്ത ആ  അഭൗമ ശബ്ദത്തിന്റെ  ഉടമയ്ക്ക് സരിഗമപ കേരളം വേദിയിൽ ഗാനാഞ്ജലി അർപ്പിക്കും .സുജാത മോഹൻ, ഗോപി സുന്ദർ,ഷാൻ റഹ്മാൻ എന്നീ  വിധികർത്താക്കൾക്കൊപ്പം  11 ജൂറി അംഗങ്ങളും അവരവരുടെ വീടുകളിൽ നിന്നും നേരിട്ട് പ്രേക്ഷകരിലേക്കെത്തുന്ന സ്പെഷ്യൽ എപ്പിസോഡ് ജൂൺ 5 രാത്രി 9 മണിക്ക് സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യും.

Sa Re Ga Ma Pa Keralam Li’l Champs stars pay a musical tribute to legend SPB, a new special episode to air on June 5th at 9 PM        

Kochi:
 Sa Re Ga Ma Pa Keralam Li’l Champs stars pay a musical tribute on the 75th birthday of the late iconic singer S.P.Balasubramaniam. A short video has been released on the social handles on ZEE Keralam which will be followed by a full fledged episode which will air on 5th June at 9 PM. The tribute video comprises of the best songs in his prestigious musical career. The video features some of the new favourites in the new season of SaReGaMaPa Keralam Li’l Champs – Anusree, Sanjay Suresh, Avani, Aryan Dhanika, Niya Charlie, Mohammad Mishal, and many others final contestants who have successfully been selected in the auditions round. The upcoming episode features the jury and judges paying a very special tribute to S.P.Balasubramaniam.
ZEE Keralam’s most prestigious musical reality show Sa Re Ga ma Pa Keralam Li’l Champs has won the hearts of the people within a short period with the magical performances of the young talents. The talented singers of the show were selected through a blind audition.
The special episode will be telecast on the ZEE Keralam on June 5th at 9 pm with the show’s three judges Sujatha Mohan, Shaan Rahman & Gopi Sundar along with they jury members joining from their homes. The show will pay homage to the man with an immortal voice that remains an indelible mark in the hearts of millions of people even after his unexpected demise.
Video Links:

https://fb.watch/5VLbYMVryo/

                                                                                            Sneha Sudarsan

Leave a Reply

Your email address will not be published. Required fields are marked *