40,000 കടന്ന് ഭക്ഷ്യ കിറ്റ് വിതരണം: അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസവുമായി തൊഴില്‍വകുപ്പ്

Spread the love

കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തിനിടയിൽ  അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസമായി തൊഴില്‍ വകുപ്പിന്റെ ഇടപെടൽ തുടരുകയാണ്. നാൽപ്പതിനായിരത്തലധികം പേർക്കാണ് ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സപ്ലൈകോയുടെയും സഹകരണത്തോടെയാണ് കിറ്റു വിതരണം നടത്തിയത്. നാൽപതിനായിരാമത്തെ  ഭക്ഷ്യ കിറ്റ് ബീഹാർ സ്വദേശി ധർമ്മേന്ദ്രയ്ക്ക് കൈമാറിക്കൊണ്ട് ഞായറാഴ്ചത്തെ വിതരണ ഉത്ഘാടനം  റൂറൽ എസ് പി കെ. കാർത്തിക്  നിർവഹിച്ചു. ജില്ലാ ലേബർ ഓഫീസർ (എൻഫോസ്‌മെന്റ്) പി.എം. ഫിറോസ്, ആലുവ അസിസ്റ്റന്റ് ലേബർ ഓഫീസർ ഇ.ജി. രാഖി, വാർഡ് കൗൺസിലർ  വി.എൻ. സുനീഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു

ഇതര സംസ്ഥാനത്ത് നിന്നെത്തി കേരളത്തില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ലോക്ക് ഡൗൺ കാലത്ത്  ഭക്ഷണമെത്തിക്കുക എന്ന സര്‍ക്കാര്‍ നയം പൂര്‍ണ്ണ തോതില്‍ നടപ്പാക്കുകയാണ് എറണാകുളം ജില്ലയിൽ തൊഴിൽ വകുപ്പ്. ജില്ലയിൽ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കിറ്റു വിതരണം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നടപ്പാക്കുന്ന പദ്ധതിയുടെ നടത്തിപ്പിന് ജില്ലയിൽ റീജണൽ ജോയിന്റ് ലേബർ കമ്മീഷണർ ഡി സുരേഷ് കുമാർ,ഡെപ്യൂട്ടി ലേബർ കമ്മീഷണർ ആർ ഹരികുമാർ ജില്ലാ ലേബർ ഓഫീസർമാരായ പി എം ഫിറോസ് ,പി .എസ് മാർക്കോസ് എന്നിവർ നേതൃത്വം നൽകുന്നു. ലേബര്‍ കമ്മീഷണര്‍ ഡോ.എസ്.ചിത്ര അഡീഷണൽ ലേബർ കമ്മീഷണർ കെ. ശ്രീലാൽ എന്നിവരും ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുന്നിലുണ്ട്..

ജില്ലാ നോഡൽ ഓഫീസർ കൂടിയായ ഡെപ്യൂട്ടി കളക്ടർ (എൽ ആർ) പുരുഷോത്തമൻ ജില്ലാ ഭരണകൂടത്തിനായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. തൊഴിലാളികളുടെ വിവരശേഖരണവും  തുടരുകയാണ്. നിലവിൽ എറണാകുളം ജില്ലയിൽ 63237 അതിഥി തൊഴിലാളികളുടെ വിവരശേഖരണം ആണ് പൂർത്തിയായത്.

Leave a Reply

Your email address will not be published. Required fields are marked *