സൈബര്‍ പാര്‍ക്കില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മരത്തൈകള്‍ നട്ടു

കോഴിക്കോട്: പരിസ്ഥിതി സൗഹൃദ ഐടി സൗകര്യങ്ങളുള്ള നാടായി കേരളത്തെ ഉയര്‍ത്തിക്കാട്ടുന്നതിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ വിവിധ കമ്പനി മേധാവികളും ജീവനക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് മരത്തൈകള്‍ നട്ടു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസില്‍ നിന്ന് ഏറ്റുവാങ്ങിയ തൈകള്‍ സൈബര്‍ പാര്‍ക്ക് കാമ്പസില്‍ വിവിധയിടങ്ങളിലായി നട്ടു പിടിപ്പിച്ചു. കാലിക്കറ്റ് ഫോറം ഫോര്‍ ഐടി (കാഫിറ്റ്) പ്രസിഡന്റ് ഹാരിസ് പി.ടി, സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍, സൈബര്‍ പാര്‍ക്ക് എച്ച്.ആര്‍ കോഓഡിനേറ്റര്‍ അനുശ്രീ എം, പാര്‍ക്കിലെ വിവിധ കമ്പനി മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ:  ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സൈബര്‍ പാര്‍ക്ക് കാമ്പസില്‍ മരത്തൈ നടുന്

റിപ്പോർട്ട്  :    Anju Nair
Leave Comment