കോവിഡ് പ്രതിരോധം: കൂട്ടായ സമീപനം അനിവാര്യം; മന്ത്രി കെ. എന്‍. ബാലഗോപാല്‍

Spread the love

മരച്ചീനിയിൽ നിന്നു സ്പിരിറ്റ് പോലുള്ള സാധ്യതകൾ ചർച്ച ചെയ്യണം: ധനമന്ത്രി

കൊല്ലം: കോവിഡ് പ്രതിരോധത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ സമീപനം അനിവാര്യമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ജില്ലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും കാലവര്‍ഷാരംഭവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും വിലയിരുത്താന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ എല്ലാ സജ്ജീകരണങ്ങളും സംവിധാനങ്ങളും ഉറപ്പാക്കുകയാണ്. പ്രകൃതിക്ഷോഭവും പകര്‍ച്ചവ്യാധികളും തടയുന്നത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്ഥാപന തലത്തില്‍ കാര്യക്ഷമമാക്കണം. പോലീസിന്റെയും വിവിധ സ്‌ക്വാഡുകളുടെയും നേതൃത്വത്തില്‍ നടത്തുന്ന പരിശോധനകള്‍ വ്യാപിപ്പിക്കണം, മന്ത്രി നിര്‍ദേശിച്ചു.

post

രോഗവ്യാപനം കൂടിയ മേഖലകളില്‍ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. വികസന-പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ഏകോപനം ശക്തിപ്പെടുത്താന്‍ എം.എല്‍. എമാരുടെ നേതൃത്വത്തില്‍ മണ്ഡലാടിസ്ഥാനത്തചന്റ യോഗം ചേരണമെന്നും നിര്‍ദേശം നല്‍കി.

കോവിഡ് പ്രതിരോധത്തില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രായോഗിക ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് നിര്‍ദേശമാണ് എ. എം.ആരിഫ്. എം. പി. നല്‍കിയത്. ചികിത്സാ കേന്ദ്രങ്ങളില്‍ ജീവനക്കാരുടെ ലഭ്യത ഉറപ്പാക്കണമെന്ന് കെ. സോമപ്രസാദ് എം. പി. പറഞ്ഞു.

പ്രതിരോധം ഊര്‍ജിതമാക്കുന്നതിനൊപ്പം  ചികിത്സാ കേന്ദ്രങ്ങളിലെ ഭൗതിക സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പ്രാധാന്യം നല്‍കണമെന്ന് പി. സി.വിഷ്ണുനാഥ് എം.എല്‍. എ അറിയിച്ചു. രോഗവ്യാപന നിരക്ക് കുറഞ്ഞു വരുന്നതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും സജീവമായി തുടരണമെന്ന നിര്‍ദേശമാണ് പി. എസ്.സുപാല്‍ എം. എല്‍. എ നല്‍കിയത്. കാലാവര്‍ഷാരംഭത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശമേഖലയില്‍ കടല്‍ക്ഷോഭം തടയുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന്  എം.എല്‍.എമാരായ ഡോ. സുജിത് വിജയന്‍ പിള്ളയും സി.ആര്‍. മഹേഷും ആവശ്യപ്പെട്ടു. ഡങ്കിപ്പനി, എലിപ്പനി അടക്കമുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കാതിരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി.

ഐ.സി.യു കിടക്കകള്‍ സജ്ജമാക്കിയ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കണമെന്ന നിര്‍ദേശമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ നല്‍കിയത്. കുട്ടികള്‍ക്കുള്ള കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ജില്ലയില്‍ സജ്ജമാക്കണമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍ദേശിച്ചു.

തീരദേശ മേഖലയിലും മലയോര പ്രദേശങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാണ്. കാലവര്‍ഷാരംഭവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി നടക്കുന്നുണ്ട്. കാലവര്‍ഷക്കെടുതി നേരിടാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ ഒരുക്കിയിട്ടിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ 175 ഓളം ദുരിതാശ്വാസ ക്യാമ്പുകള്‍ കോവിഡ് മാനദണ്ഡം പാലിച്ച് ജില്ലയില്‍ സജ്ജമാണ്. ദുരിത മേഖലയില്‍പ്പെടുന്ന കോവിഡ് ബാധിതരെ രോഗതീവ്രതയ്ക്കനുസരിച്ച്  ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ സുഗമമായി നിര്‍വഹിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കും, ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *