കാനഡയിൽ മുസ്ലിം കുടുംബത്തെ ട്രക്കിടിച്ച് കൊന്നതിൽ നടുക്കം പ്രകടിപ്പിച്ച് കെ.എം.സി.സി. പ്രസിഡന്റ് യു.എ. നസീർ

Spread the love

കാനഡയിലെ ഓന്റോറിയോ പ്രൊവിൻസിലെ ലണ്ടൻ നഗരത്തിൽ  നടക്കാനിറങ്ങിയ കുടുംബത്തെ, വംശീയ വെറി മൂത്ത ഇരുപതുകാരനായ യുവാവ്  ട്രക്കിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ  കെ. എം. സി. സി.-യു. എസ്. എ. ആന്റ് കാനഡ പ്രസിഡണ്ട് യു. എ. നസീർ  നടുക്കം പ്രകടിപ്പിച്ചു.

മുസ്‌ലിംകൾക്കിടയിൽ കടുത്ത ഭീതി ജനിപ്പിക്കാനാണ് ഭീകരാക്രമണം നടത്തിയത്‌. എന്നാൽ നമ്മുടെ സ്വത്വം സംരക്ഷിച്ചു കൊണ്ട് രാജ്യത്തിൻ്റെ നിയമമനുസരിച്ച് നിർഭയമായി ജീവിക്കാൻ ഇതര വിഭാഗങ്ങളുടെ എല്ലാ പിന്തുണയും നമുക്കുണ്ട് എന്നത് വിസ്മരിക്കാതെ അഭിമാനത്തോടെ ജീവിച്ച് ഭീകരതയെ നമുക്കൊരുമിച്ച് പരാജയപ്പെടുത്താം- നസീർ പറഞ്ഞു.

ഇസ്ലാമോഫോബിയുടെ ഭാഗമായി നടത്തിയ ആസൂത്രിത കൊലപാതകത്തെ കാനഡയിലെ മുഴുവൻ ജനങ്ങളും ഒന്നിച്ചെതിർക്കുമെന്ന കാനഡ  പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നിലപാട് ലോക സമൂഹത്തിന് മാതൃകയും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ആത്മ വിശ്വാസവും പകരുന്നു

ഭീകരവാദത്തിനെതിരെയും മത, വംശീയതെക്കെതിരെയും എന്നും നില കൊള്ളുകയും ശക്തിയുക്തം എതിർക്കുകയും ചെയ്യുന്ന സംഘടനയായിരിക്കും കെ എംസിസി എന്നും അദ്ദേഹം പറഞ്ഞു.

കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ചു  മിസ്സിസാഗ നഗരത്തിൽ വിവിധ സംഘടനകളുടെ  നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ റാലിക്ക് കെ.എം.സി. സി യുടെ പിന്തുണ ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.

കനേഡിയൻ പാർലിമെന്റിൽ ഇടപെടൽ നടത്തി സംസാരിച്ച എൻഡിപി പാർട്ടി നേതാവ് ജഗ്‌മീത് സിംഗിനെ ഇതോടൊപ്പം  പ്രത്യേകം സ്മരിക്കുന്നു.  ‘ഹിജാബ്‌ ധരിക്കുന്ന ഒരു സഹോദരി തന്റെ ആശങ്ക അൽപം മുൻപ്‌ പങ്കുവച്ചിരുന്നു. കനഡയിലെ ഈ ഭീകരാക്രമണം നടന്നത്‌ മുസ്‌ലിംകൾക്കിടയിൽ കടുത്ത ഭീതി ജനിപ്പിയ്ക്കാനാണു. അതുകൊണ്ട്‌ ഹിജാബ്‌ ധരിക്കുന്ന എന്റെ സഹോദരിമാരോടും തൊപ്പി ധരിക്കുന്ന എന്റെ സഹോദരന്മാരോടും പറയാനുള്ളത്‌, നമ്മൾ ഭയത്തിനു അടിമപ്പെടുകയില്ല എന്നാണു. നമ്മൾ അഭിമാനപൂർവ്വം തന്നെ ടർബൻ ധരിക്കും. ഹിജാബ്‌ ധരിക്കും. തലപ്പാവ്‌ ധരിക്കും. നമ്മൾ എന്താണോ അതിൽ അഭിമാനിക്കുന്നവരാണു നമ്മൾ. ഭീകരത വിജയിക്കാൻ നമ്മൾ സമ്മതിക്കില്ല,’ സിംഗ് പാർലമെന്റിൽ പറഞ്ഞു.

EM

twitter sharing button

Author

Leave a Reply

Your email address will not be published. Required fields are marked *