ക്രിസ്റ്റോഫ് മറെയുടെ മ്രുതദേഹം കിട്ടി; സംസ്‌കാരത്തിനായി തുക സമാഹരിക്കുന്നു

Spread the love

ടാമ്പ, ഫ്‌ലോറിഡ: അപ്പോളോ ബീച്ച് ഹീറൊ ക്രിസ്റ്റോഫ് മറെയുടെ മ്രുതദേഹം മൂന്നു ദിവസത്തെ തെരച്ചിലിനൊടുവില്‍ കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് മലയാളി ജാനോഷ് പുരക്കലും, 37, മൂന്നു വയസുള്ളപുത്രന്‍ ഡാനിയലും കടലില്‍ ഒഴുകിപ്പോകുന്നതു കണ്ട് രക്ഷിക്കാന്‍ എടുത്തു ചാടിയതായിരുന്നു 27-കാരനായ ക്രിസ്റ്റോഫ്.

നീന്തല്‍ വിദഗ്ദനായിരുന്നിട്ടും മറേയ്ക്ക് ശക്തമായ പ്രവാഹത്തില്‍ പിടിച്ചു നില്ക്കാനായില്ല. ജാനോഷിന്റെ മ്രുതദേഹം വൈകാതെ കിട്ടിയിരുന്നു. പുത്രനെ ജീവനോടെ കരക്കെത്തിക്കാനായെങ്കിലും ആശുപത്രിയില്‍ മരിക്കുകയായിരുന്നു. മറെയുടെ മ്രുതദേഹം തിങ്കളാഴ്ചയാണ് കണ്ടെത്തിയത്.

മറെയുടെ പര്‍ട്ട്ണര്‍ ആണു അപകടത്തേത്തുടര്‍ന്ന് പോലീസിനെ വിളിച്ചത്.

മറേയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി ഗോ ഫണ്ട് മീയില്‍ തുക സമാഹരിക്കുന്നു. കഴിയുന്നത്ര പേര്‍ സഹായിക്കണം. നമ്മുടെ നന്ദി അറിയിക്കുവാനുള്ള അവസരമാണിത്.

em

Leave a Reply

Your email address will not be published. Required fields are marked *