സൗരോർജ്ജ ബോട്ട് സർവ്വീസുമായി ജലഗതാഗത വകുപ്പ്. ബോട്ട് വാങ്ങാൻ 6 കോടി രൂപയുടെ അനുമതി

Spread the love
കൊറോണപ്പേടി കഴിഞ്ഞാൽ വേളിയിൽ പോകാൻ സോളാർ ബോട്ട്,​ 20 കിലോ വാട്ട് സോളാർ പാനലുകൾ സ്ഥാപിക്കും, പ്രത്യേകതകളിങ്ങനെ... - LIFESTYLE - TRAVEL | Kerala Kaumudi Online
ജലഗതാഗത വകുപ്പിനെ പരിസ്ഥിതി സൗഹൃദവും മലിനീകരണ രഹിതവുമാക്കുന്നതിന്റെ ഭാഗമായി 6 കോടി രൂപ ചിലവിൽ സോളാർ ബോട്ടുകൾ വാങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു .
75 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന രണ്ട് സോളാർ ബോട്ടുകളാണ് വാങ്ങുന്നതെന്നും ഇതിനുള്ള ഭരണാനുമതി നല്കിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു . ജലഗതാഗത വകുപ്പിന്റെ കീഴിൽ നേരത്തേ വേമ്പനാട്ടു കായലിൽ തവണക്കടവ് ( ആലപ്പുഴ ) – വൈക്കം ( കോട്ടയം ) റൂട്ടിൽ തുടങ്ങിയ ആദിത്യ സർവ്വീസിന്റെ ചുവടു പിടിച്ചാണ് പുതിയ സോളാർ ബോട്ടുകൾ ഇറക്കാൻ തീരുമാനിച്ചത് . ഇന്ത്യയിലെ ആദ്യത്തെ സോളാർ ബോട്ടാണ് ആദിത്യ . പ്രതിവർഷം നാല് ലക്ഷത്തോളം ആളുകളാണ് ആദിത്യ സോളാർ ബോട്ട് സർവ്വീസ് ഉപയോഗിക്കുന്നത് . 80,000 കിലോമീറ്റർ ഇതുവരെ സർവ്വീസ് നടത്തിയ ആദിത്യ 1.3 ലക്ഷം ഡീസലാണ് ലാഭിച്ചത് .
പരിസ്ഥിതി മലിനീകരണം തടയുക , സുരക്ഷിതമായ ജലഗതാഗതത്തിലേക്ക് ജനങ്ങളെ ആകർഷിക്കുക എന്നിവ മുൻനിർത്തിയുള്ള പദ്ധതികൾക്ക് ജലഗതാഗത വകുപ്പു മുൻഗണന നല്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു . ഒന്നര വർഷത്തിനുള്ളിൽ സോളാർ ബോട്ടുകൾ ഗതാഗത യോഗ്യമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത് . കൂടുതൽ ശക്തിയുള്ള ലിഥിയം ബാറ്ററികൾ ഉപയോഗിക്കുന്നത് കൊണ്ട് രാത്രിയിലും സർവ്വീസ് നടത്തുവാൻ സജ്ജമായ ബോട്ടുകളാണ് പുതുതായി ഇറക്കുന്നത് .
                                  റിപ്പോർട്ട് : anish kallampara

Author

Leave a Reply

Your email address will not be published. Required fields are marked *