സ്വകാര്യ ബസ് സര്‍വീസുകള്‍ക്ക് ഒറ്റ – ഇരട്ട അക്ക നമ്പര്‍ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്താം

Spread the love
                  ചൊവ്വാഴ്ച മുതൽ സ്വകാര്യ ബസ് സമരം; ഗതാഗതമന്ത്രിയുമായി ഇന്ന് ചർച്ച-Private bus strike from tomorrow, transport minister meeting today
സ്വകാര്യ ബസ് സർവീസുകൾക്ക് ഒറ്റ – ഇരട്ട അക്ക നമ്പർ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് നടത്താം. നിയന്ത്രണം നാളെ മുതൽ
കോവിഡ് മാന ദണ്ഡങ്ങൾ പാലിച്ച് നിയന്ത്രിതമായി, നാളെ മുതൽ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
ഒറ്റ -ഇരട്ട അക്ക നമ്പറിന്റെ അടിസ്ഥാനത്തിൽ മാറി മാറി ഓരോ ദിവസം ഇടവിട്ടാണ് സ്വകാര്യ ബസുകൾ ഓടേണ്ടത്.
           
എല്ലാ സ്വകാര്യ ബസുകൾക്കും എല്ലാ ദിവസവും സർവീസ് നടത്താവുന്ന സാഹചര്യമല്ല നിലവിൽ ഉള്ളതെന്ന് ഗതാഗത മന്ത്രി പറഞ്ഞു.അതിനാലാണ് ഒന്നിടവിട്ട ദിവസങ്ങൾ വെച്ച്,ബസുകൾ മാറി മാറി സർവീസ് നടത്തണമെന്ന നിബന്ധന കൊണ്ടു വന്നിരിക്കുന്നത്.
ഇതനുസരിച്ച് നാളെ(വെള്ളിയാഴ്ച്ച ) ഒറ്റ അക്ക നമ്പർ ബസുകളാണ് ഓടേണ്ടത്;തിങ്കൾ (21.06.21), ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകൾ സർവീസ് നടത്തണം. ചൊവ്വ (22.06.21), വ്യാഴം ദിവസങ്ങളിലും തുടർന്ന് വരുന്ന തിങ്കളാഴ്ചയും (28.06.21)ഒറ്റ നമ്പർ ബസുകളാണ് നിരത്തിൽ ഇറങ്ങേണ്ടത്.
തുടർന്ന് വരുന്ന ദിവസങ്ങളിലും ഈ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം സ്വകാര്യ ബസ് സർവീസുകൾ നടത്തേണ്ടത്.
 ശനിയും ഞായറും സർവീസ് അനുവദനീയമല്ല.
എല്ലാ സ്വകാര്യ ബസ് ഉടമകളും ഈ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് ഗതാഗത മന്ത്രി  പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *