കോവിഡ് ; ചൈന നഷ്ടപരിഹാരം നല്‍കണമെന്ന് ട്രംപ്

ആഗോളതലത്തില്‍ കോവിഡ് മഹാമാരിക്കുത്തരവാദികളായ ചൈന അമേരിക്കയ്ക്ക് പത്ത് ട്രില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി നല്‍കണമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഫോക്‌സ് ന്യൂസിനനുവധിച്ച അഭിമുഖത്തിലായിരുന്നു ട്രംപ് ഈ ആവശ്യം ഉന്നയിച്ചത്. ചൈന ലോകത്തിന് നഷ്ടപരിഹാരമായി നല്‍കേണ്ടത് ഇതിലധികമാണെന്നും എന്നാല്‍ ഇത്രയും നല്‍കാനെ അവര്‍ക്കു കഴിയൂ എന്നും ട്രംപ് പറഞ്ഞു.
ആകസ്മീകമാണെങ്കിലും അല്ലെങ്കിലും കോവിഡ് വിവിധ രാജ്യങ്ങളെ തകര്‍ത്തു കളഞ്ഞു. ആകസ്മികമാകട്ടെയെന്ന് പ്രതീക്ഷിക്കുന്നു. ആക്‌സ്മികമാണെങ്കില്‍ കൂടി നിങ്ങള്‍ എല്ലാ രാജ്യങ്ങളിലേയ്ക്കും നോക്കൂ നമ്മുടെ രാജ്യത്തെയും ബാധിച്ചു മറ്റു രാജ്യങ്ങളെ അതിലേറെ .. ട്രംപ് പറഞ്ഞു.
ഇന്ത്യയെക്കുറിച്ചും ട്രംപ് പരാമര്‍ശിച്ചു. ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ ഇന്ത്യ ഇപ്പോള്‍ തകര്‍ന്നടിഞ്ഞിരിക്കുന്നുവെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഇക്കാരണങ്ങള്‍ക്കൊണ്ടാണ് വൈറസ് എവിടെനിന്നാണ് വന്നതെന്ന് കണ്ടത്തേണ്ടത് പ്രധാനമാണെന്ന് താന്‍ പറയുന്നതെന്നും ട്രംപ് പറഞ്ഞു.
em
Leave Comment