ദേശീയ ഗ്രാമീണ ഉപജീവന മിഷന് 60.96 കോടി രൂപ

ദേശീയ ഗ്രാമീണ ഉപജീവനമിഷന്റെ 2021-22 വർഷത്തെ നടത്തിപ്പിനായി ആദ്യഗഡു 60.90 കോടി രൂപ അനുവദിച്ചതായി തദ്ദേശസ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

സംസ്ഥാനത്തെ ഗ്രാമീണ മേഖലയിൽ കുടുംബശ്രീ മിഷനിലൂടെയാണ് ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. കാർഷിക മേഖലയിൽ സബ്സിഡി ഉൾപ്പെടെയുള്ള കാര്യങ്ങൾ, തൊഴിൽ സംരംഭകത്വ പ്രോത്സാഹനം, മൈക്രോഫിനാൻസ് തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ മിഷന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. പൊതുവിഭാഗത്തോടൊപ്പം പട്ടികജാതി, പട്ടികവർഗ മേഖലയിലും പ്രത്യേക ഊന്നൽ നൽകിയാവും എൻ ആർ എൽ എം പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

Leave Comment