അമൃത – അരിസോണ സര്‍വ്വകലാശാല ഡ്യൂവല്‍ എം. എസ് സി. – എം. എസ്. / എം. ടെക്. – എം. എസ്. കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

arizona – Citizen Kerala | മലയാളം വാർത്തകൾ | Latest Malayalam News Today | Kerala

ഒരു വര്‍ഷം അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലയില്‍ പഠിക്കാന്‍ അവസരം.

അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയും അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലയും ചേര്‍ന്ന് നടത്തുന്ന ഡ്യൂവല്‍ എം.എസ്.സി. – എം. എസ്. / എം. ടെക്. – എം. എസ്. കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

കോഴ്സുകള്‍: എം. എസ് സി. (നാനോബയോടെക്‌നോളജി) + എം. എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍), എം. എസ് സി. (മോളിക്കുലാര്‍ മെഡിസിന്‍) + എം. എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍), എം. ടെക്. (നാനോബയോടെക്‌നോളജി) + എം. എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍), എം. ടെക്. (മോളിക്കുലാര്‍ മെഡിസിന്‍) + എം. എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍) എന്നീ കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

യോഗ്യത:
എം. എസ് സി. – എം. എസ്. കോഴ്സുകള്‍:
അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ,  മോളിക്യൂലർ ബയോളജി, മെഡിക്കൽ ബയോടെക്നോളജി, മെഡിക്കൽ മൈക്രോബയോളജി, മൈക്രോബയോളജി, ബയോമെഡിക്കൽ സയൻസസ്, ബയോടെക്നോളജി, ബോട്ടണി, സുവോളജി, മെഡിക്കൽ ജനറ്റിക്സ്, ബയോകെമിസ്ട്രി, ബയോഇൻഫർമാറ്റിക്സ്, ഹെൽത്ത് ഇൻഫർമാറ്റിക്സ്, ക്ലിനിക്കൽ റിസർച്ച്, ഫുഡ് സയൻസ് ആൻഡ് ന്യുട്രീഷ്യൻ, എൻവയൺമെന്റല്‍ സയൻസ്, എൻവയൺമെൻ്റൽ ഹെൽത്ത് സയൻസസ്, അപ്ലൈഡ് ബയോളജി, അപ്ലൈഡ് സൈക്കോളജി, നഴ്സിംഗ്, അലൈഡ് ഹെൽത്ത് സയൻസസ്, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, സെറികൾച്ചർ, ഫോറസ്ട്രി എന്നിവയിൽ അല്ലെങ്കിൽ ബയോസയന്‍സുമായി ബന്ധപ്പെട്ട ഏതെങ്കിലും കോഴ്‌സുകളിൽ നേടിയ ബി. എസ് സി. ബിരുദം അഥവാ തത്തുല്യം.
എം. ടെക്. – എം. എസ്. കോഴ്സുകള്‍:
ബി. ടെക്. / ബി. ഇ. / എം. എസ്. സി. / പ്രൊഫഷണല്‍ ബിരുദധാരികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
ബി. ടെക്. / ബി. ഇ. ബിരുദധാരികള്‍: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ, മോളിക്യൂലർ ബയോളജി / ജനറ്റിക് എഞ്ചിനീയറിംഗ് / ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് / ഫുഡ് പ്രോസ്സസ് എഞ്ചിനീയറിംഗ് / ബയോഇന്‍ഫര്‍മാറ്റിക്സ് / അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ് / അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് ഇറിഗേഷന്‍ എഞ്ചിനീയറിംഗ് / ഫാര്‍മസ്യൂട്ടിക്കല്‍ എഞ്ചിനീയറിംഗ് / ഫുഡ് ടെക്നോളജി /  എന്നിവയിൽ അല്ലെങ്കിൽ ബയോഎഞ്ചിനീയറിംഗുമായി ബന്ധപ്പെട്ട  ഏതെങ്കിലും കോഴ്‌സുകളിൽ നേടിയ ബി. ഇ. / ബി. ടെക്. ബിരുദം അഥവാ തത്തുല്യം.
എം. എസ് സി. ബിരുദധാരികള്‍: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ, മോളിക്യൂലർ ബയോളജി / മെഡിക്കല്‍ ബയോടെക്നോളജി / മൈക്രോബയോളജി / ബയോമെഡിക്കല്‍ സയന്‍സസ് / ബയോടെക്നോളജി / ബോട്ടണി / സുവോളജി / മെഡിക്കല്‍ ജെനറ്റിക്സ് / ബയോകെമിസ്ട്രി / ബയോഇന്‍ഫര്‍മാറ്റിക്സ് / ഫുഡ്സയന്‍സ്  ആന്‍ഡ് ന്യുട്രീഷന്‍ / എന്‍വയന്‍മെന്റല്‍ സയന്‍സ് / എന്‍വയന്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സസ് / അപ്ലൈഡ് സൈക്കോളജി / നഴ്സിംഗ് / അലൈഡ് ഹെല്‍ത്ത് സയന്‍സസ് / ഫാര്‍മസ്യൂട്ടിക്കള്‍ കെമിസ്ട്രി / അഗ്രിക്കള്‍ച്ചര്‍ / ഹോര്‍ട്ടിക്കള്‍ച്ചര്‍ / സെറിക്കള്‍ച്ചര്‍ അല്ലെങ്കിൽ ഏതെങ്കിലും ബയോസയന്‍സുമായി ബന്ധപ്പെട്ട ഏതെങ്കിലും കോഴ്‌സുകളിൽ നേടിയ എം. എസ് സി.  ബിരുദം അഥവാ തത്തുല്യം.
പ്രൊഫഷണല്‍ ബിരുദധാരികള്‍: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ, മെഡിസിന്‍ / ഡെന്‍റ്റിസ്ട്രി / വെറ്റിനറി / ആയുര്‍വേദ / ഹോമിയോപ്പതി / ഫാര്‍മസി  കോഴ്‌സുകളിൽ നേടിയ പ്രൊഫഷണല്‍  ബിരുദം അഥവ തത്തുല്യം.
ഒരു വര്‍ഷം അമേരിക്കയില്‍ പഠിക്കാന്‍ അവസരം: കോഴ്‌സിന്റെ ഭാഗമായി കുറഞ്ഞ ഫീസില്‍ ഒരു വര്‍ഷം വരെ അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലയില്‍ പഠിക്കുവാന്‍ അവസരമുണ്ട്. ഡ്യൂവല്‍ ഡിഗ്രി കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് അമൃത സര്‍വ്വകലാശാലയുടെ ഡിഗ്രിക്കൊപ്പം അമേരിക്കയിലെ പബ്ലിക് സര്‍വ്വകലാശാലയായ അരിസോണ നല്‍കുന്ന ഡിഗ്രിയും ലഭിക്കുമെന്നതാണ് ഈ കോഴ്‌സിന്റെ പ്രത്യേകത.

എന്‍ട്രന്‍സ് പരീക്ഷ ഇല്ല. പകരം ടെലിഫോണിക് ഇന്റര്‍വ്യൂവിലൂടെയായിരിക്കും പ്രവേശനം. ഓണ്‍ലൈനായി വേണം അപേക്ഷിക്കുവാന്‍.
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 31.

കൂടുതല്‍ വിവരങ്ങള്‍ക്ക്  https://www.amrita.edu/admissions/nano
ഇ മെയില്‍: [email protected]
ഫോണ്‍: 0484 2858750, 08129382242

 

———————————————————————————————————–

PRESS COMMUNIQUE

21.06.2021

Applications invited for Amrita-University of Arizona Dual M. Sc. – M. S. / M. Tech. – M. S. Courses; An opportunity to study for one year at the University of Arizona, USA

Applications are now invited for the Dual Degree programs in M. Sc. – M. S. / M. Tech. – M. S.  Courses conducted by Amrita Vishwa Vidhyapeetham Deemed University in association with University of Arizona, USA.

Courses: M. Sc. (Nanobiotechnology) + M. S. (Cellular and Molecular Medicine), M. Sc. (Molecular Medicine) + M. S. (Cellular and Molecular Medicine), M. Tech. (Nanobiotechnology) + M. S. (Cellular and Molecular Medicine), M. Tech. (Molecular Medicine) + M. S. (Cellular and Molecular Medicine) are the courses that comes under the Dual degree program.

Eligibility: M. Sc. – MS Dual Degree Programs:

BSc Graduates in – Molecular Biology/ Medical Biotechnology/ Medical Microbiology/ Microbiology/ Biomedical Sciences/ Biotechnology/ Botany/ Zoology/ Medical Genetics/ Biochemistry/ Bio- or Health Informatics/ Clinical Research/ Food Science and Nutrition/ Environmental Science/ Environmental Health Sciences/ Applied Biology/ Applied Psychology/ Nursing/ Allied Health Sciences/ Agriculture/ Horticulture/ Sericulture/ Forestry and any other bioscience related courses with at least 60% marks (or equivalent).

 

Eligibility: M. Tech. – M. S. Dual Programs:

BE/ BTech Graduates in – Biotechnology/ Genetic Engineering/ Biomedical Engineering/ Food Process Engineering/ Bioinformatics/ Agricultural Engineering/ Agricultural and Irrigation Engineering/ Pharmaceutical Engineering/ Food Technology and any other Bioengineering related courses with at least 60% marks (or equivalent).

M. Sc. Graduates in – Molecular Biology/ Medical Biotechnology/ Microbiology/ Microbiology/ Biomedical Sciences/ Biotechnology/ Botany/ Zoology/ Medical Genetics/ Biochemistry/ Bioinformatics/ Food Science and Nutrition/ Environmental Science/ Environmental Health Sciences/ Applied Psychology/ Nursing/ Allied Health Sciences/ Pharmaceutical Chemistry/ Agriculture/ Horticulture/ Sericulture and any other Bioscience related courses with at least 60% marks (or equivalent).

Professional Graduates in – Medicine/ Dentistry/ Veterinary/ Ayurveda/ Homeopathy/ Pharmacy courses with at least 60% marks (or equivalent).

 

As part of the dual degree program, students can spend up to one year at the University of Arizona campus, a Public University in the United States, and for a reduced fee. Those who successfully complete the dual degree course will receive a degree of Amrita University and a degree of University of Arizona, which is equivalent to an on campus degree.

There will be no entrance exams and the admission will be by telephonic interview. Interested students can apply online for the dual degree program.

The last date for submission of applications is July 31.

For more information visit https://www.amrita.edu/admissions/nano.

E-mail: [email protected].

Phone: 0484 2858750, 08129382242

Leave Comment