പരീക്ഷണം വിജയിച്ചാൽ അടുത്ത വർഷം കെഎസ്ആർടിസി 400 എൽ എൻ ജി ബസുകൾ പുറത്തിറക്കും ; മന്ത്രി ആന്റണി രാജു

Spread the love
Flood mitigation top priority, says Kerala Minister Antony Raju - The Hindu
അന്തരീക്ഷമലിനീകരണം ഒഴിവാക്കി ചിലവ് കുറച്ച് സർവ്വീസ് നടത്താനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
സംസ്ഥാനത്തെ പൊതു ഗതാഗത രംഗത്തെ ഇന്ധന  ചിലവ് കുറയ്ക്കുന്നതിന് വേണ്ടി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ എൽ.എൻ , ജി , എയർ കണ്ടീഷൻ ബസ് സർവ്വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി ,
 പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന സർവ്വീസുകൾ വിജയകരമായാൽ ഘട്ടം ഘട്ടമായി കെഎസ്ആർടിസി ബസുകൾ എൽ.എൻ.ജിലേക്കും , സി.എൻ.ജിക്കം മാറും . ഇന്ധന വില ഓരോ നിമിഷവും കുതിച്ചുയരുമ്പോൾ ചിലവ് കുറയ്ക്കാനാണ് ഡീസൽ ബസുകൾ എൽഎൻജി , സി എൻജി എന്നിവയിലേക്ക് മാറ്റുന്നത് . – 400 ബസുകൾ എൽ.എൻ.ജിയിലേക്കും , 3000 ബസുകൾ സിഎൻജിയിലേക്കും മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു .
400 ബസുകൾ എൽ എൻ ജിയിലേക്ക് മാറ്റുന്നതിന് മുന്നോടിയായി സർവ്വീസുകളുടെ നിലവാരം ഇപ്പോൾ പരിശോധിച്ച് വരികയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ പറഞ്ഞു . 3 മാസത്തെ താൽക്കാലിക പെർമിറ്റ് എടുത്തിട്ടാണ് പെട്രോനെറ്റിന്റെ രണ്ട് എൽ എൻ ജി ബസുകൾ സാങ്കേതികം-സാമ്പത്തിക സാധ്യതാ പഠനം നടത്തുന്നത് . ഒരു മാസത്തിന് ശേഷം മൂന്നാർ പോലെയുള്ള മലയോർ റൂട്ടുകളിൽ ആറ് ടൺ വഹിച്ചുള്ള സർവ്വീസും പരിശോധിക്കും ഇതിന് ശേഷം പെട്രോനെറ്റിലേയും , കെഎസ്ആർടിസിയിലയും എഞ്ചിനീയർമാരുടെ പരിശോധനയ്ക്ക് ശേഷം തീരുമാനം കൈക്കൊള്ളുമെന്നും സിഎംഡി പറഞ്ഞു.
 ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം ഒരു സംരംഭം .
ചടങ്ങിൽ പെട്രോനെറ്റ് സിജിഎം & വൈസ് പ്രസിഡന്റ് യോഗാനന്ദ റെഡ്ഡിയും സിഎംഡി ബിജു പ്രഭാകർ ഐഎഎസും ചേർന്ന് ധാരണാ പത്രത്തിൽ ഒപ്പുവെച്ചു . ചടങ്ങിൽ എക്സിക്യട്ടീവ് ഡയറക്ടർ ( ഓപ്പറഷൻ ) ആർ . ചന്ദ്രബാബു , കെഎസ്ആർടിഇഎ – സിഐടിയു സംസ്ഥാന സെക്രട്ടറി വി , ശാന്തകുമാർ , ടി ഡിഎഫ് സംസ്ഥാന സെക്രട്ടറി , ഡി . അജയകുമാർ , കെ എസ് റ്റിഇ എസ് – ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ രാജേഷ് , എക്സിക്യൂട്ടീവ് ഡയറക്ടർ ( സൗത്ത് സോൺ ) ജി , അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു .
anish kallampara

Author

Leave a Reply

Your email address will not be published. Required fields are marked *