ഡാളസ് : കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രതിരോധത്തിലായ കേരളത്തിനു ഒരു സഹായം നല്‍കുവാനുള്ള തീരുമാനം കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സ്വീകരിച്ചു. അതിന്റെ ഭാഗമായി ഫണ്ട് സമാഹരണം ആരംഭിച്ചു. മെയ് 1 മുതല്‍ മെയ് 30 വരെയായിരുന്നു ഫണ്ട് സമാഹരണം നടത്തിയത്. ദുരന്തകാലത്തുഭൂഖണ്ഡവ്യത്യാസമുണ്ടന്നിരിക്കലും കേരളത്തിലെ സാഹചര്യങ്ങളെ നിസ്സാര മായി കാണാനോ നിശ്ശബ്ദമായി ഇരിക്കാനോ കേരള അസോസിയേഷന്‍ ഓഫ് ഡള്ളസിന് കഴിയുമായിരുന്നില്ല ഈ കാലമത്രയും. അതുകൊണ്ടു തന്നെ കേരള അസോസിയേഷനും ഐ സി ഇ സി യും സംയുക്തമായി കമ്മറ്റി കൂടി ഫണ്ട് സമാഹരണം നടത്താന്‍ പദ്ധതിയിടുകയും കോര്‍ഡിനേറ്ററായി ഐ. വര്‍ഗീസിനെ ചുമതല ഏല്പിക്കുകയും ചെയ്തു. ചുരുങ്ങിയ സമയതിനുള്ളില്‍ സുമനസ്സുകളായ മെംബേര്‍സ് ഇരുപത്തഞ്ചു ഡോളര്‍ മുതല്‍ ആയിരം ഡോളര്‍ വരെ നല്‍കുകയുണ്ടായി. അങ്ങനെ ലഭിച്ച 16042 ഡോളര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കുകയുണ്ടായി.
കോവിഡ്-19 മഹാമാരിയുടെ പ്രതിരോധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കണം എന്ന അഭ്യര്‍ത്ഥന യോടെയാണ് അയച്ചു കൊടുത്തിരിക്കുന്നത്.
കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം ലഭിച്ചതില്‍ രാജ്യാതിര്‍ത്തികള്‍ കടന്നുള്ള മലയാളികള്‍ക്ക് ആശങ്കപ്പെടേണ്ടാത്തതും ആശ്വാസമേകുന്നതുമായ ഒരു വാര്‍ത്തയാണ്.
ജോയിച്ചൻപുതുക്കുളം.