
കോട്ടയം: നാട്ടകം കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍, ജെ. പി.എച്ച്.എന്‍, ജെ.എച്ച്.ഐ, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പി.എസ്.സി നിശ്ചയിച്ച യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം അപേക്ഷ ജൂലൈ രണ്ടിന് വൈകുന്നേരം അഞ്ചിനകം ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍- 0481 2362299
Leave Comment