ഫീസ് കുടിശ്ശികയുടെ പേരിൽ പരീക്ഷയും ഫലവും തടയരുതെന്ന് ബാലാവകാശ കമ്മീഷൻ

അദ്ധ്യയന വർഷം പൂർത്തിയാക്കിയ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ  അനുവദിക്കാതിരിക്കുന്നതും പരീക്ഷാഫലം തടഞ്ഞു വയ്ക്കുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആവർത്തിക്കരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവായി. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാകുന്നത് വരെ ഡീപ്രൊമോട്ട് ചെയ്യുന്നത് അനുവദിക്കരുതെന്നും കമ്മീഷൻ അംഗം കെ. നസീർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.... Read more »

താത്കാലിക നിയമനം

കോട്ടയം: നാട്ടകം കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍, ജെ. പി.എച്ച്.എന്‍, ജെ.എച്ച്.ഐ, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി നിശ്ചയിച്ച യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം അപേക്ഷ ജൂലൈ രണ്ടിന് വൈകുന്നേരം അഞ്ചിനകം ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍-... Read more »

ഇരിങ്ങലിൽ കുഞ്ഞാലി മരയ്ക്കാർ നാവിക ചരിത്ര മ്യൂസിയം സ്ഥാപിക്കും – മന്ത്രി അഹമ്മദ് ദേവർ കോവിൽ

കോഴിക്കോട്: കുഞ്ഞാലി മരയ്ക്കാർ നാവിക ചരിത്ര മ്യൂസിയം ഇരിങ്ങൽ കോട്ടക്കലിൽ സ്ഥാപിക്കുമെന്ന് മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു . ഇരിങ്ങൽ കോട്ടക്കലിലെ കുഞ്ഞാലി മരയ്ക്കാർ മ്യൂസിയം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ മ്യൂസിയം കുഞ്ഞാലി മരക്കാരുടെ... Read more »

കൊല്ലത്ത് 833 പേര്‍ക്ക് കോവിഡ്

            കൊല്ലം: ജില്ലയില്‍ ഇന്ന് 833 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1306 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 829 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 171... Read more »

ഇ-ലോക് അദാലത്ത് ജൂലൈ 10 ന്

കൊല്ലം: ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഇ-ലോക് അദാലത്ത് ജൂലൈ 10 ന്. കോടതിയുടെ പരിഗണനയിലുള്ള ഒത്തുതീര്‍പ്പാക്കാവുന്നവ, പരിഗണയില്‍ വന്നിട്ടില്ലാത്ത പ്രി-ലിറ്റിഗേഷന്‍ വിഷയങ്ങള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, സിവില്‍ വ്യവഹാരങ്ങള്‍ തുടങ്ങിയവ പരിഗണിക്കും. വിശദ വിവരങ്ങള്‍ക്ക് താലൂക്ക് ആസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍... Read more »

വ്യാവസായികഭൂമി ലഭ്യത സംബന്ധിച്ചുള്ള വിവരങ്ങൾ ഇനി കെ-സ്വിഫ്റ്റിലൂടെയും

സംസ്ഥാനത്ത് വ്യാവസായിക അന്തരീക്ഷം അനായാസമാക്കുന്നതിനുള്ള പരിഷ്‌കരണ നടപടികളുടെ ഭാഗമായി സർക്കാർ ആവിഷ്‌കരിച്ച ലളിതമായ ലൈസൻസിംഗ് മാർഗ്ഗമായ കെ-സ്വിഫ്റ്റിലൂടെ ഇനി വ്യാവസായിക ഭൂമി ലഭ്യത സംബന്ധിച്ച വിവരങ്ങളും ലഭിക്കും. സംരംഭം തുടങ്ങുന്നതിനാവശ്യമായ കെ.എസ്.ഐ.ഡി.സിയുടെയും കിൻഫ്രയുടെയും കൈവശമുള്ള ഭൂമിയെ സംബന്ധിച്ച വിവരങ്ങളും ലഭ്യതയും കെ-സ്വിഫ്റ്റിലൂടെ അറിയാം. നിലവിൽ... Read more »

സബ്‌സിഡിയോടെ കാർഷിക യന്ത്രങ്ങൾ സ്വന്തമാക്കാൻ ജൂലൈ ഒന്നു മുതൽ അപേക്ഷിക്കാം

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതി (എസ്.എം.എ.എം) യിൽ ജൂലൈ ഒന്നു മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം. കാർഷിക യന്ത്രങ്ങൾക്ക് 40 മുതൽ 80 ശതമാനം വരെ സബ്‌സിഡി നൽകി യന്ത്രവൽകൃത കൃഷി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.  https://agrimachinery.nic.in/index  എന്ന... Read more »

സാംസ്‌കാരിക ക്ഷേമനിധി: രണ്ടാം ധനസഹായത്തിന് വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം

        കേരള  സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ 2021 ഏപ്രിൽ  വരെ അംഗത്വത്തിന് അപേക്ഷ നല്കിയ എല്ലാ അംഗങ്ങൾക്കും കോവിഡ്-19 പ്രകാരം സർക്കാർ രണ്ടാമതായി പ്രഖ്യാപിച്ച ധനസഹായമായ 1000 രൂപ ലഭിക്കാൻ  kcwb.keltron.in/covid  എന്ന ഐഡിയിലേക്ക് വിവരം അപ്‌ലോഡ് ചെയ്യണം. ഇതിനു... Read more »

ഹോർട്ടികോർപ്പിന്റെ ‘വാട്ടുകപ്പ’ വിപണിയിൽ

കൃഷിവകുപ്പിന്റെയും ഹോർട്ടികോർപ്പിന്റെയും വിപണി ഇടപെടലുകളുടെ ഭാഗമായുള്ള നൂതന സംരംഭമായ ‘വാട്ടുകപ്പ’യുടെ വിപണി ലോഞ്ചിംഗ് മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ നിർവഹിച്ചു. കൃഷിമന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എയും സന്നിഹിതനായിരുന്നു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശുനിലങ്ങളിലെല്ലാം കൃഷി... Read more »

കാരുണ്യ@ഹോം: മുതിർന്ന പൗരൻമാർക്ക് മരുന്നുകൾ വാതിൽപ്പടിയിൽ

ആദ്യഘട്ട രജിസ്‌ട്രേഷൻ ജൂലൈ 15 വരെ കേരളത്തിലെ മുതിർന്ന  പൗരൻമാർക്ക്   മരുന്നുകളും മറ്റനുബന്ധ സാമഗ്രികളും വാതിൽ പടിയിലെത്തിക്കുന്ന ‘കാരുണ്യ@ഹോം’ പദ്ധതിയ്ക്ക് കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ തുടക്കമിട്ടു. മിതമായ നിരക്കിൽ മരുന്നുകളും മറ്റനുബന്ധ സാമഗ്രികളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച ‘കാരുണ്യ കമ്മ്യൂണിറ്റി ഫാർമസി’... Read more »

വിസ്മയ ,പുഷ്പിക്കുംമുമ്പേ അറുത്തുമാറ്റപെട്ട ഇളം മുകുളം – പി പി ചെറിയാൻ

വിസ്മയ ,പുഷ്പിക്കുംമുമ്പേ അറുത്തുമാറ്റപെട്ട  ഇളം മുകുളം.കേരളത്തിൽ സമീപകാലത്തു അങ്ങോളമിങ്ങോളം വർധിച്ചുവരുന്ന അതി ക്രൂരമായ സ്ത്രീധന പീഡന കേസുകളിലെ ജീവൻ ഹോമിക്കപ്പെടേണ്ടിവന്ന നിരവധി  നിരപരാധികളും നിരാലംബരുമായ സ്ത്രീകളിൽ അവസാനത്തെ ഇര.വിസ്മയുടെ മരണത്തിനു ഉത്തരവാദിയെന്ന് ആരോപിക്കപ്പെട്ട് റിമാൻഡിൽ കഴിയുന്നത് സമൂഹത്തിൽ ഏതുവിധേനെയും   സ്വാധീനം ചെലുത്തുവാൻ കഴിവുള്ള... Read more »

നൂറു വര്‍ഷം പഴക്കമുള്ള കാത്തലിക്ക് ചര്‍ച്ച് അടച്ചുപൂട്ടുന്നു : പി പി ചെറിയാന്‍

ഷിക്കാഗോ :  ബ്രോണ്‍സ് വില്ലിയിലെ കോര്‍പസ് ക്രിസ്റ്റി കാത്തലിക്ക് ചര്‍ച്ച്  അടച്ചുപൂട്ടുന്നു. നൂറു വര്‍ഷത്തെ പാരമ്പര്യമുള്ള ദേവാലയം പതിനായിരങ്ങളുടെ ജീവിതത്തെ  ആഴത്തില്‍ സ്പര്‍ശിച്ചിട്ടുള്ളതാണ്. ചര്‍ച്ച്  എന്നു പറയുന്നതു ഒരു കെട്ടിടമല്ല. അവിടെ ആരാധനക്കെത്തുന്നവരുടെ മനസ്സാണ്. എഴുപത്തിമൂന്നുവര്‍ഷമായി ഈ ദേവാലയത്തില്‍ ആരാധനയ്‌ക്കെത്തുന്ന കേയ്റ്റി വില്യംസ് ഹാല്‍... Read more »