സുനിൽ ഡാനിയേൽ നോർത്ത് ടെക്സാസ് ക്രിക്കറ്റ്‌ പ്രേമികൾക്കഭിമാനം – ബാബു പി സൈമൺ

Picture

ഡാളസ് ;നോർത്ത് ടെക്സസ് ക്രിക്കറ്റ് പ്രേമികൾക്ക് അഭിമാനമായി മാറുകയാണ് മലയാളിയായ സുനിൽ ഡാനിയേൽ . ടെക്സസ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയിട്ടുള്ള ഒരു ക്രിക്കറ്റ് സംഘടനയാണ് നോർത്ത് ടെക്സാസ് ക്രിക്കറ്റ് ലീഗ് . ഓസ്ട്രേലിയ ,ഇംഗ്ലണ്ട്,ന്യൂസിലാൻഡ് ,ശ്രീലങ്ക ,പാകിസ്ഥാൻ ,ബംഗ്ലാദേശ് ,ഇന്ത്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മൂവായിരത്തിൽപ്പരം കളിക്കാരാണ് സംഘടനയിൽ രജിസ്റ്റർ ചെയ്ത എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും നടക്കുന്ന ക്രിക്കറ്റ് മാച്ചിൽ പങ്കെടുക്കുന്നത് . നോർത്ത് ടെക്സാസ് നാലു മലയാളി ടീമുകളിൽ ഒന്നായ ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീമിലെ കളിക്കാരനായിരുന്നു സുനിൽ ഡാനിയൽ .രണ്ടുവർഷം മുമ്പാണ് കേരള സ്പാർട്ടൻസ് ക്ലബ്ബിൽ അംഗത്വം സ്വീകരിച്ചത് . തുടർച്ചയായി മൂന്നു തവണ ലീഗിലെ ഏറ്റവും നല്ല കളിക്കാരനായി സുനിൽ ഡാനിയേൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . ജൂൺ 27ന് നടന്ന ഒരു മത്സരത്തിൽ 90 റൺസ് നേടിയതോടെ സുനിൽ ഡാനിയേൽ 5000 റൺസ് പൂർത്തീകരിച്ച ആദ്യത്തെ മലയാളി എന്ന ബഹുമതിക്ക് അർഹനായി . ഈ വലിയ നേട്ടത്തിൽ തൻറെ പഴയ ടീമായ ഫ്രണ്ട്‌സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീമിനോടും ഇപ്പോഴത്തെ ടീമായ കേരള സ്പാർട്ടൻസ് ക്രിക്കറ്റ് ടീമിനോടും താൻ കടപ്പെട്ടിരിക്കുന്നു എന്ന് സുനിൽ ഡാനിയേൽ ട്രോഫി സ്വീകരിച്ചതിനു ശേഷം ചേർന്ന അനുമോദന യോഗത്തിൽ അറിയിച്ചു .

സുനിൽ ഡാനിയേൽ കേരള സ്പാർട്ടൻസ് ക്രിക്കറ്റ് ടീമിനും നോർത്ത് ടെക്സാസിലെ എല്ലാ മലയാളി ക്രിക്കറ്റ് പ്രേമികൾക്കും ഒരു അഭിമാനമാണെന്നും ,10000 റൺസ് തികയ്ക്കുന്ന ആദ്യ മലയാളി ആയിത്തീരുവാൻ സാധിക്കട്ടെയെന്നും ,കേരള സ്പോർട്.

ജോയിച്ചൻപുതുക്കുളം

Leave Comment