വര്‍ക്കല ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തില്‍ എംഎം ഹസ്സന്‍ അനുശോചിച്ചു

ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അനുശോചിച്ചു.ശ്രീനാരായണ ദർശനങ്ങൾ ജനങ്ങളിലെത്തിക്കാൻ ജീവിതം സമർപ്പിച്ച ആചാര്യനായിരുന്നു അദ്ദേഹം.  ആത്മീയ ലോകത്തിന് സമഗ്രമായ സംഭാവനകള്‍  നല്‍കിയ വ്യക്തിയായിരുന്നു സ്വാമി പ്രകാശാനന്ദ.മതേതര കേരളത്തിനു നികത്താനാവാത്ത നഷ്ടമാണ് സ്വാമിയുടെ ദേഹവിയോഗമെന്നും ഹസ്സന്‍ പറഞ്ഞു.

*********************

ശിവഗിരി മുൻ മഠാധിപതിയും ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് അധ്യക്ഷനും ആയിരുന്ന  സ്വാമി പ്രകാശാനന്ദ ശ്രീനാരായണ ദർശനങ്ങളിൽ അണുവിട പോലും വ്യത്യാസമില്ലാതെ ജീവിതാന്ത്യംവരെ മുന്നോട്ടുപോയ സന്യാസിവര്യൻ ആണെന്ന് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.

സ്വാമിയുമായി ഒട്ടേറെ സന്ദർഭങ്ങളിൽ അടുത്ത് ബന്ധപ്പെടാൻ തനിക്ക്  അവസരമുണ്ടായിട്ടുണ്ട്. കറകളഞ്ഞ ദേശീയബോധവും രാജ്യസ്നേഹവും മുറുകെപ്പിടിച്ച മാതൃകാ സന്യാസിവര്യൻ ആയിരുന്നു അദ്ദേഹം. ശ്രീനാരായണ ആശയങ്ങൾ ദൃഢമായി മുന്നോട്ടു കൊണ്ടുപോയ സ്വാമിജിയുടെ വേർപാട് ആധ്യാത്മിക സമൂഹത്തിന് കനത്ത നഷ്ടമാണ്.

Leave Comment