കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് സബ്സിഡി വിതരണം ചെയ്തു


on July 7th, 2021

ആലപ്പുഴ: മുഖ്യമന്ത്രിയുടെ പ്രത്യേക പലിശ രഹിത വായ്പാ പദ്ധതിയുടെ ഭാഗമായി കായംകുളം നഗരസഭയിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് സബ്‌സിഡി തുകയായ 28.26 ലക്ഷം രൂപ വിതരണം ചെയ്തു. വിതരണോദ്ഘാടനം കായംകുളം നഗരസഭാധ്യക്ഷ പി. ശശികല നിർവഹിച്ചു.

സബ്സിഡിയുടെ ആദ്യ ഗഡുവായി നഗരസഭ പരിധിയിലെ ഈസ്റ്റ് സി.ഡി.എസിലെ 146 അയൽക്കൂട്ടങ്ങൾക്കായി 12,46,033 രൂപയും വെസ്റ്റ് സി.ഡി.എസിലെ 174 അയൽക്കൂട്ടങ്ങൾക്കായി 15,80,894 രൂപയുമാണ് വിതരണം ചെയ്തത്. വിവിധ കുടുംബശ്രീ അയൽകൂട്ടങ്ങളിലെ 3642 പേർക്ക് ഇതിന്റെ അനുകൂല്യം ലഭിക്കും.

നഗരസഭ വൈസ് ചെയർമാൻ ജെ. ആദർശ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. കേശുനാഥ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മായാ ദേവി, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഫർസാന ഹബീബ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷാമില അനിമോൻ, നഗരസഭാംഗം പുഷ്പ്പദാസ്, സി.ഡി.എസ്. ചെയർപേഴ്‌സൺമാർ, മെമ്പർ സെക്രട്ടറി, കുടുംബശ്രീ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *