എറിക്ക് ഗാര്‍സെറ്റി ബൈഡന്റെ ഇന്ത്യയിലെ അംബാസഡർ നോമിനി


on July 10th, 2021
വാഷിംഗ്ടണ്‍, ഡി.സി:അമേരിക്കയിലെ രണ്ടാമത്തെ  വലിയ നഗരമായ ലോസ് ഏഞ്ചലസ് മേയര്‍ എറിക്ക് ഗാര്‍സെറ്റിയെ ഇന്ത്യയിലെ യു എസ്  അംബാസഡറായി  പ്രസിഡന്റ് ജോ ബൈഡന്‍ നോമിനേറ്റ് ചെയ്തതായി . ജൂലൈ 9 വെള്ളിയാഴ്ച വൈറ്റ് ഹൗസ് അറിയിച്ചു. ഇനി സെനറ്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട് .
1971 ഫെബ്രുവരി 4 നു ജനിച്ച  ഗാര്‍സെറ്റി  പരിചയ സമ്പന്നനായ  രാഷ്ട്രീയകാരനായാണ്  അറിയപ്പെടുന്നത്. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദം നേടിയ ഗാര്‍സെറ്റി റോഡ്‌സ് സ്‌കോളര്‍ എന്ന നിലയില്‍ ഓക്‌സ്‌ഫോര്‍ഡിലും പഠനം തുടര്ന്നു. അല്പകാലം അധ്യാപകനായിരുന്നു .

പന്ത്രണ്ട് വര്‍ഷം സിറ്റി കൗണ്‍സിലറായി സേവനമനുഷ്ഠിച്ച ശേഷമാണ്  ഗാര്‍സെറ്റി 2013-ല്‍ ലോസ് ഏഞ്ചലസ് നാല്പത്തിരണ്ടാമത്തെ  മേയറായി തിരഞ്ഞെടുക്കപ്പെടുന്നത് .2006 മുതൽ 2012 വരെ സിറ്റി കൌൺസിൽ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട് , സിറ്റിയിലെ ആദ്യം തിരഞ്ഞെടുക്കപ്പെട്ട ജ്യൂയിഷ് മേയർ കൂടിയാണ് ഗാര്‍സെറ്റി.

റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

Leave a Reply

Your email address will not be published. Required fields are marked *