കൂളിമാട് റോഡ് പുനരുദ്ധാരണത്തിന് 3.9 കോടി

Spread the love

post                   

കോഴിക്കോട്: പാഴൂര്‍-കൂളിമാട് റോഡില്‍ കൂളിമാട് ഭാഗം ഉയര്‍ത്തി പുനര്‍നിര്‍മിക്കുന്നതിന് 3.9 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കൂളിമാട് വയല്‍ ഭാഗത്തെ സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കായാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. സ്ഥലമെടുപ്പ് പൂര്‍ത്തീകരിച്ച് പ്രവൃത്തി ആരംഭിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി എം.എല്‍.എ പറഞ്ഞു.

P.T.A. Rahim, INDEPENDENT MLA from Kunnamangalam – Our Neta

പാഴൂര്‍ കൂളിമാട് ഭാഗം പരിഷ്‌കരണത്തിന് നേരത്തെ അനുവദിച്ചിരുന്ന 4 കോടി രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്.  കൂളിമാട് വയല്‍ ഭാഗത്ത് റോഡ് ഉയര്‍ത്താത്തത് കാരണം മഴക്കാലത്ത് ഈ പ്രദേശം മുങ്ങിപ്പോകുന്നതായി ഈ പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ എം.എല്‍.എയും നാട്ടുകാരും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതു പരിഹരിക്കാന്‍  പ്രത്യേക പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി ഉടന്‍ തന്നെ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *