മുഖ്യമന്ത്രിയുടേത് വെല്ലുവിളി : എം എം ഹസൻ


on July 14th, 2021
     M. M. Hassan

വ്യാപാരികൾ കട തുറക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോയാൽ  നേരിടേണ്ട രീതിയിൽ നേരിടും എന്ന മുഖ്യമന്ത്രിയുടെ ഭീഷണി ധാർഷ്ട്യം നിറഞ്ഞ  വെല്ലുവിളിയാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ.

മനസ്സിലാക്കി കളിച്ചാൽ മതിയെന്ന്  വ്യാപാരികളെ ഭയപ്പെടുത്തുന്നത്
മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലിയുടെ തെളിവാണ്.ലോക്ഡൗണിൽ  അതിജീവനത്തിനായി കഷ്ടപ്പെടുന്ന വ്യാപാരികളുടെ വികാരം  മനസ്സിലാക്കി അവരുടെ ആവശ്യത്തിന് പരിഹാരം ഉണ്ടാക്കുന്നതിനു പകരം   മുഖ്യമന്ത്രിയുടെ ഇത്തരം ഭീഷണി  ആർക്കും അംഗീകരിക്കാൻ കഴിയില്ല.കടകൾ  എല്ലാദിവസവും തുറന്നില്ലെങ്കിൽ  ആൾക്കൂട്ടം ഉണ്ടാകുമെന്നും  അതുവഴി രോഗവ്യാപനം  ശക്തിപ്പെടുമെന്നും  ഐഎംഎ ഉൾപ്പെടെയുള്ള ആരോഗ്യ സംഘടനകൾ വ്യക്തമാക്കിയിട്ടുള്ളതാണ്. മദ്യക്കടകൾ തുറക്കാൻ സർക്കാറിന് ഉണ്ടായ താല്പര്യം ഉപജീവനത്തിനായി കഷ്ടപ്പെടുന്ന  വ്യാപാരികളോട് ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്ന് ഹസൻ ചോദിച്ചു.സർക്കാരിന്റെ മുട്ടാപ്പോക്ക് സമീപനത്തിനെതിരെ യാണ് വ്യാപാരികൾ സമരം പ്രഖ്യാപിച്ചത്. വ്യാപാരികളുടെ ആവശ്യങ്ങളോട് ധാർഷ്ട്യത്തോടുള്ള  സമീപനമല്ല, സൗഹാർദ്ദത്തോടുള്ള സമീപനം സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. അതിജീവനത്തിനായി പോരാടുന്ന വ്യാപാരികൾക്ക് യുഡിഎഫിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും ഹസൻ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *