ആശ്വാസകിരണം: തുടർ ധനസഹായത്തിന് വിവരങ്ങൾ സമർപ്പിക്കണം


on July 14th, 2021

കേരള സാമൂഹ്യ സുരക്ഷാമിഷൻ മുഖേന നടപ്പിലാക്കിവരുന്ന ആശ്വാസകിരണം പദ്ധതിയുടെ നിലവിലുള്ള ഗുണഭോക്താക്കൾക്ക് തുടർ ധനസഹായം അനുവദിക്കുന്നതിന് വിവരങ്ങൾ സമർപ്പിക്കണം.

ഗുണഭോക്താക്കളുടെ (പരിചാരകർ) ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, രോഗിയുടെ ആധാർ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ലൈഫ് സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുത്തി നിശ്ചിത മാതൃകയിലുള്ള പ്രൊഫോർമയിൽ അനുബന്ധ രേഖകളും, എക്‌സിക്യൂട്ടീവ് ഡയറക്ടർ, കേരള സാമൂഹ്യ സുരക്ഷാ മിഷൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ജൂലൈ 31നകം ലഭ്യമാക്കണം. ആവശ്യമായ രേഖകൾ സമർപ്പിക്കാത്ത ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ ആനുകൂല്യം തുടർന്ന് ലഭിക്കില്ല. പ്രൊഫോർമയും കൂടുതൽ വിവരങ്ങളും മിഷന്റെ വെബ്‌സൈറ്റ് ആയ www.socialsecuritymission.gov.in ൽ ലഭ്യമാണ്. ടോൾഫ്രീ നമ്പർ 1800-120-1001, 0471-2341200.

Leave a Reply

Your email address will not be published. Required fields are marked *