ഡിജിറ്റല്‍ രംഗത്ത് ഒട്ടേറെ പുതുമകളുമായി ഫെഡറല്‍ ബാങ്ക്


on July 15th, 2021

കൊച്ചി: സെല്‍ഫി എടുത്തു കൊണ്ട് അക്കൗണ്ട് തുടങ്ങാനാവുന്ന ഫെഡ്സെല്‍ഫി, വീഡിയോ കോളിലൂടെ അക്കൗണ്ട് ആരംഭിക്കാനാവുന്ന ഫെഡറല്‍ 24 7  തുടങ്ങിയവ ഉള്‍പ്പെടെ ഡിജിറ്റല്‍  രംഗത്ത് ഒട്ടനവധി പുതുമകള്‍ അവതരിപ്പിച്ച ഫെഡറല്‍ ബാങ്കില്‍ നിന്ന് മറ്റൊരു പുതുമ കൂടി. നിര്‍മിത ബുദ്ധിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വിര്‍ച്വല്‍ അസിസ്റ്റന്‍റായ ഫെഡി എന്ന ചാറ്റ്ബോട്ടാണ് ബാങ്കിന്‍റെ ഏറ്റവും പുതിയ ഡിജിറ്റല്‍ ഉത്പന്നം. അത്യാധുനിക യന്ത്ര അധിഷ്ഠിത അല്‍ഗോരിതത്തിലൂടെ ഉപഭോക്താക്കളുടെ ബാങ്കിങ് സംബന്ധമായ ചോദ്യങ്ങള്‍ക്ക് 24 മണിക്കൂറും മറുപടി നല്‍കുന്നതാണ് ഫെഡി എന്ന ഈ വിര്‍ച്വല്‍ അസിസ്റ്റന്‍റ്.

മറ്റു സമാന വിര്‍ച്വല്‍ അസിസ്റ്റന്‍റുകള്‍

വെബ്സൈറ്റുകളില്‍ മാത്രമാണു ലഭ്യമാവുന്നതെങ്കില്‍ ഫെഡിയുടെ സേവനം അലക്സ, ഗൂഗിള്‍ അസിസ്റ്റന്‍റ്, വാട്ട്സാപ് തുടങ്ങിയവയിലൂടെയെല്ലാം നേടാനാവുന്നതാണ്.

ഇന്ത്യന്‍ ബാങ്കിങ് രംഗത്ത് ആദ്യമായി ഗൂഗിള്‍ ബിസിനസ് മെസേജിങുമായി സംയോജിപ്പിച്ചിട്ടുള്ള ചാറ്റ്ബോട്ടാണ്  ഫെഡി. ഗൂഗിളില്‍ ഏതെങ്കിലും ഫെഡറല്‍ ബാങ്ക് ശാഖ തിരയുമ്പോള്‍ ലഭ്യമാവുന്ന മെസേജ്/ ചാറ്റില്‍ ക്ലിക്ക് ചെയ്ത് ഫെഡിയുടെ സേവനം ലഭ്യമാക്കാവുന്നതാണ്.

8108030845 എന്ന നമ്പറിലേക്ക്  FEDDY   എന്ന് എസ്എംഎസ് അയച്ച് വാട്ട്സാപിലൂടേയും ഫെഡിയുടെ സേവനം നേടാനാവുന്നതാണ്.

അടുത്തിടെ ബാങ്കിന്‍റെ വാര്‍ഷിക പൊതുയോഗ റിപോര്‍ട്ട് അവതരിപ്പിക്കാനായി ഫെഡി പിന്തുണയോടെയുള്ള മൈക്രോസൈറ്റും ബാങ്ക് അവതരിപ്പിച്ചിരുന്നു. റിപ്പോര്‍ട്ടിന്‍റെ വിവിധ ഭാഗങ്ങളിലൂടെ എളുപ്പത്തില്‍ കടന്നു പോകാനും പരസ്പരം ആശയ വിനിമയം നടത്താനും ഇതു കൂടുതല്‍ സൗകര്യം നല്‍കിയിരുന്നു.    https://www.federalbank.co.in/annual-report-2020-21/    എന്ന ലിങ്കിലൂടെ ഈ മൈക്രോസൈറ്റിലേക്കു പ്രവേശിവുന്നതാണ്.

ഫെയ്സ്ബുക്ക്, യുട്യൂബ്, ട്വിറ്റര്‍, ക്ലബ്ബ്ഹൗസ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ വാര്‍ഷിക പൊതുയോഗം ലൈവ് സ്ട്രീം ചെയ്ത രാജ്യത്തെ ആദ്യ ബാങ്കായും സമീപകാലത്ത് ഫെഡറല്‍ ബാങ്ക് മാറുകയുണ്ടായി.

ഫെഡറല്‍ ബാങ്കിന്‍റെ ഇന്നത്തെ ഡിജിറ്റല്‍ പുതുമകള്‍ ബാങ്കിങ് രംഗത്തെ നാളെയുടെ മാതൃകകളെ പുനര്‍നിര്‍വചിക്കുന്നതാണെന്ന് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പ്രസ്തുത വാര്‍ഷിക പൊതുയോഗത്തില്‍ പ്രസ്താവിച്ചിരുന്നു.  സമൂഹത്തിന് കൂടുതല്‍ മികച്ച രീതിയില്‍ സേവനങ്ങള്‍ നല്‍കാന്‍ സാങ്കേതികവിദ്യ ബാങ്കിനെ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

  റിപ്പോർട്ട്  :  Anju V Nair (Senior Account Executive)

Email: anju@conceptpr.com

Leave a Reply

Your email address will not be published. Required fields are marked *