ഭരണിക്കാവ് ബ്ലോക്കില്‍ കര്‍ഷക സഭയ്ക്ക് തുടക്കമായി

post

ആലപ്പുഴ : ഭരണിക്കാവ് ബ്ലോക്ക്തല കര്‍ഷക സഭ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എം.എസ് അരുണ്‍കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി അധ്യക്ഷസ്ഥാനം വഹിച്ചു.ചാരമൂട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ രജനി.പി പദ്ധതി വിശദീകരണം നടത്തി.കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനുഖാന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമ, ക്ഷേമ കാര്യ കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. സുജ ,ആരോഗ്യ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ. എം ഹാഷിര്‍, ബ്ലോക്ക് പഞ്ചായത്ത്  അംഗങ്ങളായ എസ്.ബ്രിന്ദാ, എം.ശ്യാമളദേവി, ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ദില്‍ഷാദ്,കൃഷി ഓഫീസര്‍മാരായ പി.രാജശ്രീ, ഷാനിദ ബീവി, എസ്.ദിവ്യ ശ്രീ, അസിസ്റ്റന്റ് കൃഷിഓഫീസര്‍ റജീബ് തുടങ്ങിയവര്‍ സന്നിഹിതരായി.

Leave Comment