കേരളത്തിലെ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിന് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സഹായഹസ്തം

Spread the love

Picture

ഓൺലൈൻ പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്ത നിർധനരായ കുട്ടികളുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ അടിമാലി ചാരിറ്റബിൾ സൊസൈറ്റി എല്ലാവരോടും സഹായഭ്യർത്ഥനയുമായി സമീപിക്കുകയുണ്ടായി. ഈ വാർത്ത അറിഞ്ഞ വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൻ സൗത്ത് ജേഴ്‌സി പ്രൊവിൻസ് പ്രവർത്തകർ സമാഹരിച്ച തുക അടിമാലി സെന്റ് ജൂഡ് ചർച്ചിൽ നടന്ന ചടങ്ങിൽ വച്ചു സൗത്ത് ജേഴ്‌സി സെന്റ്. ജൂഡ് ചർച്ച് വികാരി റവ: ഡെൽസ് അലക്സ് അടിമാലി ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് സിദ്ധിക്ക് വെളിയത്തുകൂടിക്ക് നൽകുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ ചാരിറ്റബിൾ സൊസൈറ്റി ട്രഷറർ ഷബീർ, കമ്മിറ്റി അംഗങ്ങളായ ജയേഷ് ശ്രീധരൻ, മനു കുറുമുള്ളിൽ എന്നിവരും സന്നിഹതരായിരുന്നു.

ആവശ്യമായ സൗകര്യങ്ങൾ ലഭിക്കാത്തതിന്റെ പേരിൽ കുട്ടികളുടെ പഠനം നിക്ഷേധിക്കപ്പെടുവാൻ ഇടയാകരുത് എന്ന ആഗ്രഹത്തോടെ സഹായം നൽകുവാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ പോൾ മത്തായി, പ്രസിഡന്റ് അനീഷ്‌ ജെയിംസ്, സെക്രട്ടറി ജെയ്സൺ, ട്രെഷറർ ജോൺ സാംസൺ അതുപോലെ മറ്റു കമ്മിറ്റി അംഗങ്ങളെയും സംഘടനാ പ്രവർത്തകരെയും അടിമാലി ചാരിറ്റബിൾ സൊസൈറ്റിയുടെ ഓരോ അംഗങ്ങളുടെയും പേരിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. തുടർന്നും സമൂഹത്തിലെ അവശരായ ജനങ്ങളുടെ സഹായത്തിനായി തങ്ങളോടൊപ്പം ഉണ്ടാകണമെന്ന് സൊസൈറ്റി ഭാരവാഹികൾ അഭ്യർത്ഥിക്കുകയും ചെയ്തു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മെട്രോ ബോസ്റ്റണ്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ബിജു തുമ്പില്‍, പ്രസിഡന്‍റ് ജിബി ജോസഫ്, സെക്രട്ടറി അജോഷ് രാജു, ട്രഷറര്‍ ജിജി വര്‍ഗീസ്, വൈസ് ചെയര്‍ ജിജിന്‍ ജോര്‍ജ് വര്‍ഗീസ്, ജോയിന്‍ സെക്രട്ടറി അനില്‍ വര്‍ഗീസ്, വൈസ് പ്രസിഡന്‍റ് പ്രകാശ് നെല്ലൂര്‍വളപ്പില്‍, വര്‍ഗീസ് പാപ്പച്ചന്‍, അഡ്വൈസറി ചെയര്‍മാന്‍ പോള്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഇടുക്കി കൊന്നത്താടി ഗ്രാമ പഞ്ചായത്തിലെ നിർധനരായ കുട്ടികളുടെ പഠനസഹായത്തിന് ആവശ്യമായ മൊബൈൽ ഫോണും ഡിജിറ്റൽ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. മെട്രോ ബോസ്റ്റൺ പ്രൊവിൻസിന്റെ ഉത്കാടന സമ്മേളനത്തിൽ ബഹുമാനപെട്ട ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശിച്ച ഈ കാര്യം പ്രൊവിൻസ് ഭാരവാഹികൾ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു.

അമേരിക്ക റീജിയൻ ഭാരവാഹികളായ ഫിലിപ്പ് തോമസ് (ചെയര്‍മാന്‍), സുധീർ നമ്പ്യാർ (പ്രസിഡന്റ്), പിന്റോ കണ്ണമ്പള്ളിൽ (ജനറൽ സെക്രട്ടറി), സെസിൽ ചെറിയാൻ (ട്രെഷറർ), ഷാനു രാജൻ (അസോസിയേറ്റ്‌ സെക്രട്ടറി), സാന്താ പിള്ള (വൈസ് ചെയർ), ഫിലിപ്പ് മാരേട്ട് (വൈസ് ചെയര്‍മാന്‍), വികാസ് നെടുമ്പള്ളിൽ (വൈസ് ചെയര്‍മാന്‍), എൽദോ പീറ്റർ (വൈസ് പ്രസിഡന്റ്,അഡ്മിൻ), ജോൺസൻ തലച്ചെല്ലൂർ (വൈസ് പ്രസിഡന്റ് ഓർഗ്), ജോർജ് .കെ .ജോൺ (വൈസ് പ്രസിഡന്റ് ), ചാക്കോ കോയിക്കലേത് (അഡ്വൈസറി ബോർഡ് ചെയര്‍മാന്‍), എബ്രഹാം ജോൺ (അഡ്വൈസറി ബോർഡ് മെമ്പർ), നിബു വെള്ളവന്താനം (അഡ്വൈസറി ബോർഡ് മെമ്പർ), ദീപക്‌ കൈതക്കപ്പുഴ (അഡ്വൈസറി ബോർഡ് മെമ്പർ), ജോർജ് ഫ്രാൻസിസ് (അഡ്വൈസറി ബോർഡ് മെമ്പർ), ഏലിയാസ് കുട്ടി പത്രോസ് (അഡ്വൈസറി ബോർഡ് മെമ്പർ), പ്രമോദ്‌ നായർ (അഡ്വൈസറി ബോർഡ് മെമ്പർ), വര്ഗീസ് അലക്സാണ്ടർ (അഡ്വൈസറി ബോർഡ് മെമ്പർ), ശോശാമ്മ ആൻഡ്രൂസ് (വിമൻസ് ഫോറം പ്രസിഡന്റ്), ആലിസ് മഞ്ചേരി (വിമൻസ് ഫോറം സെക്രട്ടറി ), മാത്യു തോമസ് (ചാരിറ്റി ഫോറം), ചെറിയാൻ അലക്സാണ്ടർ (റീജിയണൽ NEC), മേരി ഫിലിപ്പ് (റീജിയണൽ NEC) എന്നിവരുടെ കൂട്ടായ പ്രവർത്തനങ്ങളെ ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ളയും ഗ്ലോബൽ വിസ്പ്രെസിഡെന്റ് പി സി മാത്യുവും അഭിനന്ദിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *