റീ ലൈഫ് സ്വയം തൊഴിൽ വായ്പ ; ഒ.ബി. സി വിഭാഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

Spread the love

ആലപ്പുഴ : താഴ്ന്ന വരുമാനക്കാരായ ഒബിസി കുടുംബങ്ങളുടെ നാമമാത്ര/ചെറുകിട സ്വയം തൊഴില്‍ സംരഭങ്ങള്‍ക്ക് പരമാവധി 1 ലക്ഷം രൂപവരെ അനുവദിക്കുന്ന പുതിയ വായ്പാ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. 1,20,000 രൂപയിൽ കവിയാത്ത കുടുംബ വാർഷിക വരുമാനമുള്ള ഒ. ബി. സി വിഭാഗത്തിൽപ്പെട്ട 25 വയസ്സിനും 55 വയസ്സിനും മധ്യേ പ്രായമുള്ള വനിതകൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.5% വാർഷിക പലിശ നിരക്കിൽ അനുവദിക്കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധി 36 മാസമാണ്. അപേക്ഷകർ www.ksbcdc.com എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചശേഷം ജില്ല / ഉപജില്ല ഓഫീസുകളിൽ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫോറം ഓഫീസുകളിൽ നിന്ന് നേരിട്ടും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0477-2254121,2254122.

Author

Leave a Reply

Your email address will not be published. Required fields are marked *