വെള്ളിയാഴ്ച മൂന്ന് ലക്ഷം പരിശോധനകൾ കൂടി; നിയന്ത്രണങ്ങളിൽ തൽക്കാലം ഇളവില്ല

Spread the love

വെള്ളിയാഴ്ച മൂന്ന് ലക്ഷം കോവിഡ് പരിശോധനകൾ അധികമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയന്ത്രണങ്ങളിൽ തൽക്കാലം ഇളവില്ല. ഒരാഴ്ച കൂടി നിലവിലുള്ള വിഭാഗീകരണത്തിലുള്ള നിയന്ത്രണം തുടരും. കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.8 ശതമാനമായി വർദ്ധിച്ചു. മലപ്പുറം, കോഴിക്കോട്, കാസർകോഡ് ജില്ലകളിലാണ് കൂടുതൽ. ടി.പി.ആർ കൂടുന്നത് ഫലപ്രദമായി പിടിച്ചു

നിർത്താൻ ജില്ലാ ഭരണസംവിധാനം ശക്തമായി ഇടപെടണം. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഇക്കാര്യത്തിൽ ഊർജിതമായി ഇടപെടണം. ആളുകളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കണം. വാർഡുതല ഇടപെടൽ ശക്തിപ്പെടുത്തണം. മൈക്രോ കണ്ടൈൻമെന്റ് ഫലപ്രദമായി നടപ്പാക്കണം. ഇടുക്കിയിലെ തോട്ടം തൊഴിലാളികൾ ജോലിക്കായി ദിവസവും അതിർത്തി കടന്നുവരുന്നത് ഒഴിവാക്കണം. അതത് സ്ഥലങ്ങളിൽ താമസിച്ച് ജോലിചെയ്യാനുള്ള സംവിധാനം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *