മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് കീഴിലെ പ്രവർത്തികളുടെ തുക അനുവദിക്കാൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർക്ക് അധികാരം നൽകും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Spread the love

തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സാമൂഹ്യ തിൻമകൾക്കെതിരെ ബോധവൽക്കരണം നടത്തും: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് കീഴിലെ പ്രവർത്തികളുടെ ബിൽ മാറി കരാറുകാർക്ക് തുക അനുവദിക്കുവാൻ തദ്ദേശസ്വയംഭരണ എൻജിനീയറിങ് വിഭാഗത്തിലെ ജില്ലാതല ഉദ്യോഗസ്ഥരായ എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർക്ക് അധികാരം നൽകുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻമാസ്റ്റർ അറിയിച്ചു.
നിലവിൽ തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയർക്ക് നൽകിയിരിക്കുന്ന ഈ അധികാരം എംഎൽഎ ആസ്തി വികസന ഫണ്ട് വിനിയോഗത്തിന്റെ മാതൃകയിലാണ് തദ്ദേശസ്വയംഭരണ എൻജിനീയറിങ് വിഭാഗത്തിലെ എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് അനുവദിച്ചു നൽകുന്നത്.
ചീഫ് എഞ്ചിനീയറുടെ ഓഫീസിൽ നിലവിൽ നിർവഹിച്ചുവരുന്ന നിരവധിയായ ജോലികൾക്ക് പുറമെ,  സിഎംഎൽആർആർപി പ്രവൃത്തികളുടെ ബിൽ തുക കരാറുകാർക്ക് നേരിട്ട് അനുവദിക്കുന്ന പ്രവർത്തനങ്ങളുടെ ചുമതല കൂടി നിർവഹിക്കേണ്ടിവരുന്നത് കാലതാമസമുണ്ടാക്കുന്നുവെന്ന് പരാതി ഉയർന്നിരുന്നു.
പ്രവൃത്തികളുടെ ബില്ലുകൾ മാറി നൽകുന്നതിൽ കാലതാമസം നേരിടുന്നത് ഒഴിവാക്കുന്നതിനായാണ്  ബിൽ മാറി കരാറുകാർക്ക് തുക അനുവദിക്കാനുള്ള അധികാരം തദ്ദേശസ്വയംഭരണ എൻജിനീയറിങ് വിഭാഗത്തിലെ ജില്ലാതല ഉദ്യോഗസ്ഥരായ എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർക്ക് അനുവദിക്കുന്നതെന്ന് മന്ത്രി എം വി ഗോവിന്ദൻമാസ്റ്റർ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *