ട്രാൻസ്‌ജെന്റർ ആക്ടിവിസ്റ്റ് അനന്യ കുമാരിയുടെ വീട് യുവജന കമ്മീഷൻ അധ്യക്ഷ സന്ദർശിച്ചു

Kerala State Youth Commission – Government of kerala

ട്രാൻസ്‌ജെന്റർ ആക്ടിവിസ്റ്റ് അനന്യ കുമാരിയുടെ വീട് കേരള സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം സന്ദർശിച്ചു. അനന്യയുടെ അച്ഛനും അമ്മയും കുടുംബാംഗങ്ങളുമായും സംസാരിച്ചു. അനന്യയ്ക്ക് നീതി ഉറപ്പാക്കുന്നതിനു വേണ്ടി യുവജന കമ്മീഷൻ ഒപ്പമുണ്ടാകും എന്ന ഉറപ്പ് നൽകി. അനന്യയുടെ ആത്മഹത്യയെ തുടർന്ന് ട്രാന്‍സ്‌ജെന്റര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ – Chandrika Daily

യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. അനന്യയുടെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി ഉണ്ടാകണമെന്നും യുവജന കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ട്രാൻസ്‌ജെൻഡർ സമൂഹങ്ങളുടെ വിവിധ വിഷയങ്ങളിൽ യുവജനകമ്മീഷൻ സജീവമായി ഇടപെട്ട് നീതി ഉറപ്പാക്കുമെന്നും  ചിന്താ ജെറോം പറഞ്ഞു.

Leave Comment