രാജ്യത്തെ പ്രഥമ കാർഡിയോളജി സബ്-സ്‌പെഷ്യാലിറ്റി പുനഃപരിശോധനാ ക്ലിനിക്കുകൾ ശ്രീചിത്രയിൽ ആരംഭിച്ചു

ശ്രീചിത്രയില്‍ ഓക്സിജൻ ക്ഷാമം; ശസ്ത്രക്രിയകൾ മാറ്റി: ആശങ്ക വേണ്ടെന്ന് ഡയറക്ടർ | Manorama Online

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിൽ കാർഡിയോളജി സബ്-സ്‌പെഷ്യാലിറ്റികൾക്ക് മാത്രമായുള്ള  പുനഃപരിശോധനാ ക്ലിനിക്കുകൾ ഇന്ന് (ഓഗസ്റ്റ് 2) രാവിലെ ഒമ്പത് മണിക്ക് ഡയറക്ടർ ഡോ. അജിത്കുമാർ ഉദ്ഘാടനം ചെയ്യും. കോവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരുക്കും ചടങ്ങുകൾ.
ആദ്യമായാണ് രാജ്യത്ത് കാർഡിയോളജി സബ്-സ്‌പെഷ്യാലിറ്റികൾക്ക് മാത്രമായി ഉള്ള പുനഃപരിശോധനാ ക്ലിനിക്കുകൾ, പൊതുമേഖലാ ആശുപത്രിയിൽ ആരംഭിക്കുന്നത്.

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് കാർഡിയോളജി വിഭാഗത്തിൽ ഒരുതവണ എങ്കിലും രജിസ്റ്റർ ചെയ്ത രോഗികൾക്കാണ് ഈ ചികിത്സാസൗകര്യം ലഭിക്കുക. ആശുപത്രിയിൽ നേരിൽ വരാൻ പ്രയാസമുള്ളവർക്ക് ഇ-കൺസൾട്ടേഷനുള്ള സൗകര്യവും ലഭ്യമാകും.
ക്ലിനിക്കുകൾ ഇപ്രകാരമായിരിക്കും; മുതിർന്നവരിൽ ജന്മനാ കാണപ്പെടുന്ന ഹൃദയ തകരാറുകൾക്കുള്ള ക്ലിനിക് : (തിങ്കളാഴ്ച രാവിലെ 9:30 മുതൽ 12:30 വരെ). ഹൃദ്രോഗ പ്രതിരോധത്തിനുള്ള ക്ലിനിക് : (തിങ്കളാഴ്ച ഉച്ചക്ക് ശേഷം 1:00  മുതൽ വൈകിട്ട്  4:00 വരെ). ഹൃദയാഘാത സംബന്ധിയായ ലക്ഷണങ്ങൾക്കുള്ള ക്ലിനിക് :(ചൊവ്വാഴ്ച രാവിലെ 9:30 മുതൽ വൈകിട്ട് 4:00 വരെ). ഹൃദയവാൽവ് തകരാറുകൾക്കുള്ള ക്ലിനിക്: (ബുധനാഴ്ച രാവിലെ 9:30 മുതൽ 12:30 വരെ). ഹൃദയഘടനാ വൈകല്യങ്ങൾക്കുള്ള ക്ലിനിക്: (ബുധനാഴ്ച ഉച്ചക്ക് ശേഷം 1:00  മുതൽ വൈകിട്ട് 4:00 വരെ). ഹൃദയതാളത്തിലെ തകരാറുകൾക്കുള്ള ക്ലിനിക്: (വ്യാഴാഴ്ച രാവിലെ 9:30 മുതൽ വൈകിട്ട് 4:00  വരെ). നവജാത ശിശുക്കളിലെ ഹൃദയ തകരാറുകൾക്കുള്ള ക്ലിനിക്: (വെള്ളിയാഴ്ച രാവിലെ 9:30 മുതൽ 12:30 വരെ). ശിശുക്കളിലെ ഹൃദയ തകരാറുകൾക്കുള്ള ക്ലിനിക്:   (വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 1:00  മുതൽവൈകിട്ട് 4:00വരെ). ഭ്രൂണാവസ്ഥയിലെ ഹൃദയ തകരാറുകൾക്കുള്ള ക്ലിനിക് (പ്രവർത്തി ദിന ശനിയാഴ്ച രാവിലെ 9:30 മുതൽ 12:30 വരെ).
പുതുതായിരൂപീകരിച്ച ഈ ക്ലിനിക്കുകൾക്ക് പുറമേ, നിലവിലുള്ള കാർഡിയോളജി ക്ലിനിക്കുകൾ – പേസ്‌മേക്കർ ക്ലിനിക്(ചൊവ്വാഴ്ച), ഹൃദയസ്തംഭന ചികിത്സാ ക്ലിനിക് (ബുധനാഴ്ച), ഹൃദയസ്പന്ദന തകരാറുകൾക്കുള്ള / ഉപകരണ ചികിത്സാ  ക്ലിനിക്   (വ്യാഴാഴ്ച) എന്നിവ തുടരുന്നതാണ്.
ഹൃദ്രോഗ ചികിത്സാ വിദഗ്ദ്ധർ മേൽനോട്ടം വഹിക്കുന്ന പുനഃപരിശോധനാ ക്ലിനിക്കുകളിൽ സമഗ്ര രോഗി പരിചരണവും ക്ലിനിക്കൽ ഗവേഷണവും പ്രോത്സാഹിപ്പിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 0471-2524533/180/415/535, ഇ-മെയിൽ: [email protected].

Leave a Reply

Your email address will not be published. Required fields are marked *