യുഎസില്‍ മെട്രോ സ്‌റ്റേഷന് സമീപം വെടിവയ്പ്; പെന്റഗണ്‍ അടച്ചു

Spread the love

വാഷിങ്ടന്‍: മെട്രോ സ്‌റ്റേഷനു സമീപം വെടിവയ്പുണ്ടായതിനെ തുടര്‍ന്ന് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ അടച്ചു.
Picture
ചൊവ്വാഴ്ച രാവിലെയാണ് മെട്രോ സ്‌റ്റേഷനു സമീപത്തെ ബസ് പ്ലാറ്റ്‌ഫോമില്‍ വെടിവയ്പുണ്ടായത്. ഒരാള്‍ക്കു വെടിയേറ്റതായാണു വിവരം.

സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. പെന്റഗണ്‍ ട്രാന്‍സിറ്റ് സെന്ററിന്റെ ഭാഗത്താണു വെടിവയ്പുണ്ടായതെന്നാണ് ഔദ്യോഗിക വിശദീകരണം.

പോലീസെത്തി സുരക്ഷാ നടപടികളെടുക്കുന്നതിനാലാണ് അടച്ചിടലെന്നു പെന്റഗണ്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *