ഐ.എച്ച്.ആര്‍.ഡി കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ പുതിയ കോഴ്‌സിലേയ്ക്ക് എന്‍.ആര്‍.ഐ സീറ്റുകളിലേക്കുള്ള പ്രവേശനം (2021-22)

College of Engineering, Kallooppara, Pathanamthitta - Mix India

കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള കല്ലൂപ്പാറ (8547005034, 04692678983) എഞ്ചിനീയറിംഗ് കോളേജിലേക്ക് സര്‍ക്കാര്‍/എ.ഐ.സി.റ്റി.ഇ പുതുതായി അനുവദിച്ച കമ്പ്യൂട്ടര്‍ സയന്‍സ് (സൈബര്‍ സെക്യൂരിറ്റി) എന്ന കോഴ്‌സിലേയ്ക്ക് 2021-22 അദ്ധ്യയന വര്‍ഷത്തില്‍ എന്‍.ആര്‍.ഐ സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ www.ihrd.kerala.gov.in/enggnri എന്ന വെബ്‌സൈറ്റ് അല്ലെങ്കില്‍ മേല്‍ പറഞ്ഞ Aകോളേജിന്റെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്ടസ് പ്രകാരമുള്ള) ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. 06.08.2021 തീയതി രാവിലെ 10 മുതല്‍ 09.08.2021 തീയതി വൈകിട്ട് അഞ്ചുവരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായോ/ബന്ധപ്പെട്ട പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം 11.08.2021 വൈകിട്ട് അഞ്ചിന് മുമ്പ്, പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റായ www.ihrd.ac.in മുഖാന്തിരം ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *