ക്രിസ്തീയ വിശ്വാസത്തില്‍ പ്രത്യാശക്ക് അസ്തമയമില്ല , റവ. ജോബി വര്‍ഗീസ്

Spread the love
ഡാളസ് : ലോകം ഇന്ന് ഒരു മഹാമാരിയുടെ മദ്ധ്യേ കടന്നു പോകുന്നു . കഷ്ടതയിലും നിരാശയിലുമാണ് ഭൂരിപക്ഷം ജനങ്ങളും ഇവിടെയാണ് ക്രിസ്തീയ വിശ്വാസത്തിന്റെ മാറ്റ് ഉരച്ചു നോക്കപ്പെടുന്നത് . നാം യഥാര്‍ത്ഥ ക്രിസ്തീയ വിശ്വാസിയാണോ എങ്കില്‍ നമ്മുടെ പ്രത്യാശക്ക് ഒരിക്കലും ഭംഗം വരികയില്ലെന്ന് മാത്രമല്ല അതൊരിക്കലും പൂര്‍ണ്ണമായി അസ്തമിക്കുകയില്ലെന്നും റവ. ജോബി ബാര്‍ഗീസ് ജോയ് (ന്യുയോര്‍ക്ക്) ഉദ്ബോധിപ്പിച്ചു .
ഡാളസ് കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് സംഘടിപ്പിച്ച 43 മത് വാര്‍ഷിക കണ്‍വെന്‍ഷന്റെ പ്രാരംഭ ദിനമായ ആഗസ്ത് 6 വെള്ളിയാഴ്ച യോഹന്നാന്‍ അഞ്ചാം അദ്ധ്യായത്തിന്റെ 7 മുതലുളള വാക്യങ്ങളെ ആസ്പദമാക്കി വചന പ്രഘോഷണം നടത്തുകയായിരുന്നു ജോബിയച്ചന്‍. ബേത്സെയ്ദാ കുളക്കടവില്‍ രോഗസൗഖ്യം പ്രതീക്ഷിച്ച് മുപ്പത്തിയെട്ട് വര്‍ഷമായി കഴിഞ്ഞിരുന്ന പ്രത്യാശക്ക് ഭംഗം വരാത്ത രോഗിയായ മനുഷ്യന്‍ ക്രിസ്തുവിനെ കണ്ടുമുട്ടിയപ്പോള്‍
പൂര്‍ണ്ണസൗഖ്യം പ്രാപിച്ചു . ശാരീരികമായി സൗഖ്യം പ്രാപിച്ചു എന്നതല്ല അവന്റെ പാപം പരിഹരിക്കപ്പെടുകയും ഇനിയും പാപം ചെയ്യരുന്നതെന്ന് യേശു കല്പിക്കുകയും ചെയ്യുന്ന സംഭവം അച്ചന്‍ ചൂണ്ടിക്കാട്ടി . പുറമെ കാണുന്ന രോഗം മാറിയത് കൊണ്ട് നാം പൂര്‍ണ്ണ ആരോഗ്യവാനാകണമെന്നില്ല യഥാര്‍ത്ഥ ക്രിസ്തുവിനെ കണ്ടെത്തി പാപപരിഹാരം പ്രാപിക്കുമ്പോള്‍ അസ്തമിക്കാത്ത പ്രത്യാശയുടെ വാക്കുകളായി നാം മാറുമെന്നും അച്ചന്‍ പറഞ്ഞു .
വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള ഗായകസംഘത്തിന്റെ ഗാനാലാപനത്തോടെയാണ് കണ്‍വെന്‍ഷന്‍ ആരംഭിച്ചത് . സെക്രട്ടറി അലക്‌സ് അലക്സാണ്ടര്‍ ആമുഖ പ്രസംഗം നടത്തി . റവ. സി.ജി തോമസ് അച്ചന്‍ പ്രാരംഭ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി , കെ.ഇ.സി.എഫ് പ്രസിഡന്റ്  റവ. ജിജോണബ്രഹാം എല്ലാവരെയും സ്വാഗതം ചെയ്തു . റവ. പി.വി ജോണ്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥന നടത്തി . വെരി റവ വി.എം തോമസ് കോര്‍ എപ്പിസ്‌ക്കോപ്പയുടെ പ്രാര്‍ഥനക്കും ആശീര്‍വാദത്തിനും  ശേഷം പ്രാരംഭദിന യോഗം സമാപിച്ചു .

Author

Leave a Reply

Your email address will not be published. Required fields are marked *