യുവാക്കളില്‍ വേറിട്ട കാര്‍ഷിക സംസ്‌ക്കാരം രൂപപ്പെടുത്താന്‍ പുനര്‍ജ്ജനി

post

കൊല്ലം: ‘സുഭിക്ഷകേരളം’ പദ്ധതിയുടെ സഹകരണത്തോടെ യുവാക്കളില്‍ വേറിട്ട കാര്‍ഷിക സംസ്‌ക്കാരം രൂപപ്പടുത്തുക എന്ന ലക്ഷ്യത്തോടെ കൈറ്റ്‌സ് ഫൗണ്ടേഷന്‍ നടപ്പിലാക്കുന്ന ‘പുനര്‍ജ്ജനി’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.  ജില്ലാതല ഉദ്ഘാടനം കലക്ട്രേറ്റ് അങ്കണത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ ഡോ.അരുണ്‍ എസ്. നായര്‍ നിര്‍വഹിച്ചു.യുവസമൂഹത്തെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും, കാര്‍ഷികസമൃദ്ധമായ ഭാവികേരളത്തെ വാര്‍ത്തെടുക്കുന്നതിന് ‘പുനര്‍ജ്ജനി’ പോലെയുള്ള പദ്ധതികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൈറ്റ്സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ജില്ലാ കോര്‍ഡിനേറ്ററുമായ ആര്‍.ലക്ഷ്മി അധ്യക്ഷയായി.

കാര്‍ഷിക വെബിനാറുകള്‍, കലാമത്സരങ്ങള്‍, മികച്ച യുവകര്‍ഷകര്‍ക്ക്  അവാര്‍ഡുകള്‍ എന്നിങ്ങനെ രണ്ടു മാസക്കാലം നീണ്ടുനില്‍ക്കുന്ന വ്യത്യസ്ത പരിപപാടികള്‍ കൈറ്റ്സ് ഫൗണ്ടേഷന്‍ ജില്ലയില്‍ നടത്തും. ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.ഐസക്ക് വിത്തുകളുടെ വിതരണം നിര്‍വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *