സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് നാഷണല്‍ സ്റ്റാറ്റിസ്റ്റിക് ഓഫീസ് ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നു. രാജ്യപുരോഗതിക്ക് കഴിഞ്ഞ 75 വര്‍ഷങ്ങളില്‍ ദേശീയ സാമ്പിള്‍ സര്‍വേയുടെ സംഭാവന എന്ന വിഷയത്തില്‍ ആസാദി കാ അമൃത് മഹോത്സവ് നടത്തും. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ കേരളത്തിലെ മുഴുവന്‍ ഓഫീസുകളും ആഗസ്ത് 15 ന് ദീപാലംകൃതമാക്കും. സ്‌കൂള്‍, യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും.
പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം ആഗസ്ത് 16 ന് ഓണ്‍ലൈനായി നടക്കും. സ്വാതന്ത്ര്യത്തിന് ശേഷമുള്ള കാലയളവില്‍ കൈവരിച്ച നേട്ടങ്ങള്‍ രേഖപ്പെടുത്തുന്ന വിവിധ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരം റീജ്യണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍, യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് സെമിനാറുകളും കോണ്‍ഫറന്‍സുകളും സംഘടിപ്പിക്കും. തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ പൊതുജന പങ്കാളിത്തത്തോടെ ബോധവല്‍ക്കരണവും നടത്തും. കേന്ദ്ര-സംസ്ഥാന ഉന്നതോദ്യോഗസ്ഥര്‍, പ്രമുഖ ഗാന്ധിയന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും