ചോദ്യം:
സംസ്ഥാനത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി രക്ഷിതാക്കള്‍ക്ക് ഇതു സംബന്ധിച്ച് ബോധവത്കരണം നടത്താനും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ ഏര്‍പ്പെടുത്താനും നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?
ഉത്തരം
വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനങ്ങള്‍ സ്കൂളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തന്നെ തുടക്കം കുറിച്ചിട്ടുണ്ട്.
ജീവിതനൈപുണി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് څഉല്ലാസപ്പറവകള്‍’ എന്ന പേരിലുള്ള പ്രവര്‍ത്തനം സംസ്ഥാനത്തു നടന്നുവരുന്നു.
ഈ പേരില്‍ പ്രത്യേക പഠനസാമഗ്രി തയ്യാറാക്കിയാണ് മുന്നോട്ട് പോകുന്നത്. കുട്ടികളുടെ മാനസികാരോഗ്യം ഈ പദ്ധതിയുടെ മുഖ്യപരിഗണനയാണ്.
Our Responsibility to Children (ORC) എന്ന പദ്ധതിയും സ്കൂള്‍ കുട്ടികള്‍ക്കായി നടപ്പാക്കുന്നുണ്ട്.
കുട്ടികളുടെ വൈകാരികവും മാനസികവുമായ ക്ഷേമം ഈ പരിപാടിയുടെ ലക്ഷ്യമാണ്.
ഇതിലെല്ലാം രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുവാന്‍ ഊന്നല്‍ നല്‍കുന്നുണ്ട്.
കൂടാതെ കുട്ടികള്‍ക്കായി മാനസികാരോഗ്യ ക്ലാസ്സുകള്‍ ഡിജിറ്റല്‍ ക്ലാസ്സുകളോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട് ഓരോ വിഷയവും പഠിപ്പിക്കുന്ന അധ്യാപകരുടെ ക്ലാസുകളോടൊപ്പവും അല്ലാതെ വിദഗ്ധരുടെ സഹായത്തോടെ പ്രത്യേക ക്ലാസ്സുകളായും മാനസികാരോഗ്യ ക്ലാസ്സുകള്‍ സംപ്രേഷണം ചെയ്തുവരുന്നു.
ഈ വര്‍ഷം സമഗ്രശിക്ഷാ കേരളം ബി.ആര്.സി തലത്തില്‍ വിദഗ്ദ്ധ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ‘അതിജീവനം’ എന്ന പേരില്‍ ടെലി കൗണ്‍സിലിംഗ് പ്രോഗ്രാമുകളും നടത്തിവരുന്നു.
ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ തുടര്‍പിന്തുണാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വര്‍ക്ക്ഷീറ്റുകള്‍/ പ്രവര്‍ത്തന കാര്‍ഡുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്.
സ്കൂള്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഇടയ്ക്കിടെ ഫോണില്‍ ബന്ധപ്പെട്ട് വേണ്ട മാനസിക പിന്തുണയും അക്കാദമിക പിന്തുണയും തുടര്‍ച്ചയായി നല്കുന്നു.
വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ ഞാറാഴ്ചകളിലും ടഒഋ അസംബ്ലി എന്ന പദ്ധതി നടപ്പിലാക്കിവരുന്നു.
കൂടാതെ څഉള്ളറിയാന്‍’ എന്ന പരിപാടി ഡിജിറ്റല്‍ ക്ലാസ്സുകളുടെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്.
കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇതില്‍ മനശാസ്ത്രജ്ഞരുടെ സഹായം തേടുന്നുണ്ട്.
ഒപ്പംതന്നെ കായിക ക്ഷമതയും ആരോഗ്യവും സംബന്ധിച്ച വീഡിയോ ക്ലാസ്സുകളും ലഭ്യമാക്കുന്നുണ്ട്.
വിക്ടേഴ്സ് ചാനല്‍വഴി ഇത്തരം ക്ലാസ്സുകള്‍കൂടി സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
ഈ കാലഘട്ടത്തില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കുന്നതിനായി നിരവധി പരിപാടികള്‍ വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്.
ഒ.ആര്.സി പ്രോജക്ടിന്റെ ഭാഗമായുള്ള ചിരി പദ്ധതി, ആരോഗ്യ വകുപ്പിന്റെ ദിശാ ഹെല്‍പ്പ് ലൈന്‍, വനിതാശിശു വികസന വകുപ്പിന്റെ കുട്ടി ഡെസ്ക് തുടങ്ങിയവ ഉദാഹരണമാണ്.
കൂടാതെ സ്കൂള്‍ കൗണ്‍സിലര്‍മാര്‍, സൗഹൃദ ക്ലബ് കോഡിനേറ്റര്‍മാര്‍, മെന്റര്‍ ടീച്ചര്മാര്, എഡ്യൂക്കേഷണ്‍ വോളന്റിയേഴ്സ് തുടങ്ങിയവര്‍ നിരന്തരം കുട്ടികളും രക്ഷിതാക്കളുമായി ബന്ധം പുലര്‍ത്തുകയും പ്രശ്നങ്ങളില്‍ ഇടപെടുകയും ചെയ്യുന്നുണ്ട്.
പഠനത്തിന്റെ ഭാഗമായ കണ്ടെത്തലുകള്‍ക്കനുസരിച്ച് കൂടുതല്‍ ഫലപ്രദമായ ഇടപെടലിനായി പദ്ധതികള്‍ തയ്യാറാക്കുന്നതാണ്.
*വിശദീകരണക്കുറിപ്പ്*
തികച്ചും സവിശേഷമായ ഒരു സാഹചര്യത്തിലൂടെയാണ് നമ്മുടെ സമൂഹം, പ്രത്യേകിച്ചും കുട്ടികള്‍ കടന്നുപോകുന്നത്.
കടുത്ത നിലയിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളില്‍ നിലവില്‍ കുട്ടികള്‍ അകപ്പെട്ടതായി പഠനങ്ങളൊന്നും പറയുന്നില്ല.
എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ ഒറ്റപ്പെടല്‍ എങ്ങനെയെല്ലാം കുട്ടികളെ സ്വാധീനിക്കും എന്ന് പറയാനാവില്ല.
കുട്ടിയെക്കാളും പഠനത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു രീതിയാണ് നമ്മുടെ സമൂഹത്തില്‍ നിലനിന്നിരുന്നത്.
എന്നാല്‍ പഠനത്തേക്കാള്‍ കുട്ടിക്ക് പ്രാധാന്യം കൊടുക്കേണ്ട ഘട്ടമാണിത്.
പ്രത്യേകിച്ചും ചെറിയ കുട്ടികള്‍ മുതല്‍ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്നവരുടെ സവിശേഷ ശ്രദ്ധ കുട്ടികളില്‍ ഉണ്ടാകേണ്ടതുണ്ട്.
കുട്ടികളുടെ മാനസികരോഗ്യവും സൈബര്‍ സുരക്ഷയും സംബന്ധിച്ച വലിയ ബഹുജന ക്യാമ്പയിനുകള്‍ നമ്മുടെ സമൂഹത്തില്‍ നടക്കേണ്ടതുണ്ട്.
വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ച് നടപ്പിലാക്കുന്ന അത്തരം പരിപാടികളെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് ആലോചിച്ച് വരികയാണ്.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇത്തരം മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന മുറയ്ക്കുതന്നെ വിദ്യാലയത്തിലെ പരിശീലനം ലഭിച്ച സൗഹൃദ കോര്ഡിനേറ്ററര്മാര് മേല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കി വരുന്നുണ്ട്.
കൂടാതെ കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ നേരിടുന്ന വിദ്യാര്‍ത്ഥികളെ ഗവണ്മെന്റ് റഫറല്‍ സംവിധാനങ്ങളിലേക്ക് റഫര്‍ ചെയ്യാറുമുണ്ട്.
ഓണ്‍ലൈന്‍ ക്ലാസ്സുകളോടൊപ്പം തന്നെ കുട്ടികള്‍ക്ക് മാനസികാരോഗ്യ ക്ലാസ്സുകള്‍ കൂടി ഹയര്‍സെക്കന്ററി വിഭാഗത്തില്‍നിന്നും നല്‍കിവരുന്നുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ ഞാറാഴ്ചകളിലും ടഒഋ അസംബ്ലി എന്ന പദ്ധതി നടപ്പിലാക്കിവരുന്നു.
കൂടാതെ څഉള്ളറിയാന്‍’ എന്ന പരിപാടി ഡിജിറ്റല്‍ ക്ലാസ്സുകളുടെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇതില്‍ മനശാസ്ത്രജ്ഞരുടെ സഹായം തേടുന്നുണ്ട്. ഒപ്പംതന്നെ കായിക ക്ഷമതയും ആരോഗ്യവും സംബന്ധിച്ച വീഡിയോ ക്ലാസ്സുകളും ലഭ്യമാക്കുന്നുണ്ട്.
വിക്ടേഴ്സ് ചാനല്‍വഴി ഇത്തരം ക്ലാസ്സുകള്‍കൂടി സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
വിദ്യാലയ വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാര്‍ത്ഥികളില്‍ പലതരത്തിലുള്ള പ്രയാസങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
എന്നാല്‍ അത്തരം പ്രയാസങ്ങളും മാനസിക സംഘര്‍ഷവും പരമാവധി ഇല്ലാതാക്കുന്നതിന് പ്രത്യേകം പരിപാടികളും വിക്ടേഴ്സിലൂടെ കഴിഞ്ഞ വര്‍ഷം സംപ്രേഷണം ചെയ്തിരുന്നു.
ബന്ധപ്പെട്ട മേഖലയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി മാനസികരോഗ്യം അതിജീവനം എന്നീ പ്രത്യേക പരിപാടികളും ഈ വര്‍ഷം സംപ്രേഷണം ചെയ്തിട്ടുണ്ട്.
ഈ വര്‍ഷം സമഗ്രശിക്ഷാ കേരളം ബി.ആര്.സി തലത്തില്‍ വിദഗ്ദ്ധസര്ക്കാര് ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ‘അതിജീവനം’ എന്ന പേരില്‍ ടെലികൗണ്‍സിലിംഗ് പ്രേഗ്രാമുകളും നടത്തിവരുന്നു.
ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ തുടര്‍ പിന്തുണാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വര്‍ക്ക്ഷീറ്റുകള്‍/ പ്രവര്‍ത്തന കാര്‍ഡുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്.
സ്കൂള്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഇടയ്ക്കിടെ ഫോണില്‍ ബന്ധപ്പെട്ട് വേണ്ട മാനസിക പിന്തുണയും അക്കാദമിക പിന്തുണയും തുടര്‍ച്ചയായി നല്കുന്നു.
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനങ്ങള്‍ സ്കൂളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തന്നെ തുടക്കം കുറിച്ചിട്ടുണ്ട്.
ജീവിതനൈപുണി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് څഉല്ലാസപ്പറവകള്‍’ എന്ന പേരിലുള്ള പ്രവര്‍ത്തനം സംസ്ഥാനത്തു നടന്നുവരുന്നു.
ഈ പേരില്‍ പ്രത്യേക പഠനസാമഗ്രി തയ്യാറാക്കിയാണ് മുന്നോട്ട് പോകുന്നത്.
കുട്ടികളുടെ മാനസികാരോഗ്യം ഈ പദ്ധതിയുടെ മുഖ്യപരിഗണനയാണ്.
Our Responsibility to Children (ORC) എന്ന പദ്ധതിയും സ്കൂള്‍ കുട്ടികള്‍ക്കായി നടപ്പാക്കുന്നുണ്ട്. കുട്ടികളുടെ വൈകാരികവും മാനസികവുമായ ക്ഷേമം ഈ പരിപാടിയുടെ ലക്ഷ്യമാണ്.
ഇതിലെല്ലാം രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുവാന്‍ ഊന്നല്‍ നല്‍കുന്നുണ്ട്.
പഠനത്തിന്റെ ഭാഗമായ കണ്ടെത്തലുകള്‍ക്ക് അനുസരിച്ച് കൂടുതല്‍ ഫലപ്രദമായ ഇടപെടലിനായി പദ്ധതികള്‍ തയ്യാറാക്കുന്നതാണ്. വീട്ടില്‍ തന്നെ പഠനാന്തരീക്ഷം സൃഷ്ടിക്കുന്ന തരത്തിലുളള വിവിധ പ്രവര്‍ത്തനങ്ങള്‍ പ്രഥമാധ്യാപകരുടെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്നുണ്ട്.
രക്ഷകര്‍ത്താക്കളെ ബോധവല്‍ക്കരിക്കുന്നതിനായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നതാണ്.