ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെന്‍ഷന്‍;ജില്ലയില്‍ വിതരണം ചെയ്യുന്നത് 29.35 കോടി രൂപ

Spread the love

കോട്ടയം : ഓണത്തിനു മുന്‍പ് കോട്ടയം ജില്ലയില്‍ 94837 പേര്‍ക്ക് സാമൂഹ്യ  ക്ഷേമ പെന്‍ഷന്‍ ലഭിക്കും. പെന്‍ഷന്‍ വിതരണത്തിനായി ജില്ലയ്ക്ക് 29.35 കോടി രൂപ  ലഭിച്ചതായി സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എന്‍. അജിത് കുമാര്‍ അറിയിച്ചു.

post

, ഓഗസ്റ്റ് മാസങ്ങളിലെ തുക ചേര്‍ത്ത് 3200 രൂപയാണ് ഈ മാസം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. ജില്ലയിലെ 126 സര്‍വീസ്  സഹകരണ ബാങ്കുകള്‍ വഴിയാണ്  പെന്‍ഷന്‍ വിതരണം ചെയ്യുന്നത്.

ഈരാറ്റുപേട്ട  സര്‍വീസ് സഹകരണ ബാങ്കാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് പെന്‍ഷന്‍ വിതരണം  നടത്തുന്നത് . 2751 പെന്‍ഷന്‍ ഗുണഭോക്താക്കളാണ് ഇവിടെയുള്ളത്.  ബാങ്കുകള്‍ ചുമതപ്പെടുത്തിയിട്ടുള്ള ഏജന്റുമാരാണ് പെന്‍ഷന്‍ വീടുകളില്‍ എത്തിച്ച് നല്‍കുന്നത്.

ഓണത്തിന് മുമ്പായി വിതരണം പൂര്‍ത്തിയാക്കി ഓഗസ്റ്റ് 31 നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ബാങ്കുകള്‍ക്ക്  നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

Author

Leave a Reply

Your email address will not be published. Required fields are marked *