പി എം എഫ് “സ്പന്ദന രാഗം” ആഗസ്റ്റ് 14 നു .സ്‌പീക്കർ എം.ബി രാജേഷ് ഉത്‌ഘാടനം ചെയ്യും

Spread the love
ഡാളസ് : പ്രവാസി മലയാളീ ഫെഡറേഷൻ അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തിൽ  ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ആഗസ്റ്റ് 14 ശനിയാഴ്ച( ന്യൂയോർക്ക് സമയം രാവിലെ 10 നും ടെക്സാസ് സമയം 9നു ഇന്ത്യൻ സമയം രാത്രി 7:30നും)സംഘടിപ്പിക്കുന്ന സ്പന്ദനരാഗം എന്ന സംഗീത പരിപാടി  കേരള സംസ്ഥാന
നിയമസഭാ സ്‌പീക്കർ എം.ബി രാജേഷ് ഉത്‌ഘാടനം ചെയ്യുന്നു .
കേരളത്തിൽ  വിവിധ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ വിദ്യാർത്ഥികൾക്ക് മെബൈൽ ഫോൺ/ ടാബ് വാങ്ങി നൽകുന്നതിനുള്ള ധനസമാഹരണത്തിനായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളീകളായ മുൻനിര ഗായകർ അണിചേരുന്ന ഒരു സംഗീത പരിപാടിയാണ്  സ്പന്ദന  രാഗം.
പി എം എഫ്‌  അമേരിക്ക റീജിയൺ കോർഡിനേറ്ററും , സാമൂഹ്യ സാംസ്കാരിക മാധ്യമപ്രവർത്തകനുമായ  ഷാജീ എസ്. രാമപുരത്തിന്റെ നേതൃത്വത്തിൽ പ്രോഗ്രാം കൺവീനർ , സെക്രട്ടറി ലാജീ തോമസ്, പ്രസിഡന്റ് പ്രൊഫ.ജോയ് പല്ലാട്ടുമഠം, ട്രഷറാർ ജീ മുണ്ടക്കൽ എന്നിവർ ഉൾപ്പെടുന്ന വിപുലമായ ഒരു കമ്മറ്റിയാണ്  ഈ പ്രോഗ്രാമിന്റെ വിജയത്തിനായി അണിയറയിൽ പ്രവർത്തിക്കുന്നത്.
ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടകീഴിൽ അണിനിരത്തുക എന്ന പ്രധാന ലക്ഷ്യത്തോടെ ഓരോ രാജ്യത്തിലുമുള്ള പ്രവാസികളുടെ ഉന്നമനത്തിനും അവർ അഭിമുഘീകരിക്കുന്ന വിവിധ തരത്തിലുള്ള പ്രശ്നങ്ങൾക്‌ എങ്ങനെ പരിഹാരം കാണാം തുടങ്ങിയ വിഷയങ്ങൾക്കു ഊന്നൽ നൽകിയും പ്രത്യേകിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന കൊടുത്തുകൊണ്ട് അമേരിക്ക ആസ്ഥാനമായി 2013 ൽ ആരംഭിച്ച ഗ്ലോബൽ സംഘടനയാണ് പ്രവാസി മലയാളീ ഫെഡറേഷൻ (പി.എം.എഫ്).
പ്രവാസി മലയാളീ ഫെഡറേഷൻ അമേരിക്ക റീജിയൺ എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്ന്  സമാഹരിച്ച സഹായധനം കോട്ടയം മെഡിക്കൽ കോളേജിലും പരിസര പ്രദേശങ്ങളിലും ഉള്ള നിരാലംബരായവർക്ക് ഭക്ഷണം നൽകുന്ന നവജീവൻ സെന്ററിന്  നൽകികൊണ്ടാണ് ഈ വർഷത്തെ റീജിയൺ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

ശനിയാഴ്ച നടത്തപ്പെടുന്ന “സ്പന്ദനരാഗം” സൂമിലൂടെയും, യൂട്യൂബിലൂടെയും എല്ലാവര്ക്കും ആസ്വദിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തീകരിച്ചതായി കോർഡിനേറ്റർ ഷാജി രാമപുരം, സെക്രട്ടറി ലാജി തോമസ് എന്നിവർ അറിയിച്ചു.  ഈ മഹത്തായ ലക്‌ഷ്യം നിറവേറ്റുന്നതിന് എല്ലാവരുടെയും സഹകരണം പി എം എഫ് സംഘാടക സമതി അഭ്യർത്ഥിച്ചു. Please Respond to “PMF” PO BOX-568532. Dallas :75356

Zoom ID 851 8508  5012,

Password: PMF 2021.Channel Link: https://www.youtube.com/channel/UCeRilLxnuJni7oz6Y6izBrg

പി.പി.ചെറിയാൻ, ഗ്ലോബൽ മീഡിയ കോർഡിനേറ്റർ

Author

Leave a Reply

Your email address will not be published. Required fields are marked *