2021 നവംബറിന് മുന്‍പ് രെജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വന്‍ ഇളവുകള്‍ .
2022 ജൂലൈ 7 മുതല്‍ 10 വരെ ഫ്‌ലോറിഡയിലെ ഓര്‍ലാണ്ടോ ഹില്‍ട്ടണ്‍ ഗ്രൂപ്പിന്റെ ഡബിള്‍ ട്രീ ഹോട്ടലില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ഹില്‍ട്ടണ്‍ ഗ്രൂപ്പിന്റെ ഡബിള്‍ ട്രീ ഹോട്ടലില്‍ തയാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു.
നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2021 നവംബര്‍ ഒന്നിന് മുന്‍പ് രെജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വന്‍ ഇളവുകള്‍ അനുവദിച്ചുകൊണ്ട് രെജിസ്‌ട്രേഷനുമായി മുന്നോട്ടു പോകുബോള്‍ വളരെ നല്ല പ്രതികരണം ആണ് രജിസ്‌ട്രേഷന് കിട്ടികൊണ്ടിരിക്കുന്നത് .
ഫാമിലി രജിസ്‌ട്രേഷന് 4 മെംബസ് ഉള്ളവര്‍ക്ക് $ 1550.00 ആണ് പക്ഷേ നവംബര്‍ ഒന്നിന് മുന്‍പ് രെജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ $ 1395 മാത്രമേ ഉള്ളു , മൂന്ന് പേരുള്ള ഫാമിലിക്ക് $ 1400 , ഇളവുകള്‍ അനുസരിച്ചു $ 1195 ഉം രണ്ടു പേരുള്ള ഫാമിലിക്ക് $ 1250 ഉം ഇളവുകള്‍ അനുസരിച്ചു $ 995 മാത്രം കൊടുത്താല്‍ മതിയാകും. ഈ ഇളവുകള്‍ 2021 നവംബര്‍ 1 ന് ശേഷം ഉണ്ടായിരിക്കുന്നതല്ല. അതുപോലെ $5000 മുതല്‍ $50000 വരെയുള്ള സ്‌പോണേഴ്‌സ് പാക്കേജുകളും ഉണ്ട്.
ഫൊക്കാന രെജിസ്‌ട്രേഷന്‍ fokanaonline.org എന്ന വെബ്‌സൈറ്റിലൂടെ രെജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പേമെന്റ് ദലഹഹല , ചെക്ക് , ക്രെഡിറ്റ് കാര്‍ഡ് എന്നീ മാര്‍ഗങ്ങളിലൂടെ പേ ചെയ്യാവുന്നതാണ്.
ഓണ്‍ലൈന്‍ രെജിസ്‌ട്രേഷന്‍ ചെയ്യുബോള്‍ പിന്നെ പേപ്പര്‍ ഫോമ്‌സ് അവിശ്വമില്ല. രജിസ്റ്റര്‍ ചെയ്തു കഴിയുബോള്‍ തന്നെ ഈമെയിലുടെ രെജിസ്‌ട്രേഷന്റെ വിവരങ്ങള്‍ അറിയിക്കുന്നതായിരിക്കും.
കോണ്‍വെന്‍ഷനോട് അനുബന്ധിച്ചു അതില്‍ എത്തിച്ചേരുന്നവര്‍ക്ക് വേണ്ടി വെക്കേഷര്‍ , ക്രൂസ് പാക്കേജുകളും ഉണ്ടായിരിക്കും. ഫ്‌ലോറിഡ യൂണിവേസ്ല്‍ സ്‌റുഡിയോയുടെ എന്‍ട്രന്‍സില്‍ തന്നെയുള്ള ഹില്‍ട്ടണ്‍ ഗ്രൂപ്പിന്റെ ഡബിള്‍ ട്രീ ഹോട്ടല്‍ ആണ് കണ്‍വെന്‍ഷന് വേണ്ടി തെരഞ്ഞുടിത്തിട്ടുള്ളത്. അതുപോലെതന്നെ ഫ്‌ലോറിഡയില്‍ റിയല്‍ എസ്‌റ്റേറ്റിന് ഇന്‍വെസ്റ്റ് ചെയ്യുന്നതിനും റിട്ടയര്‍മെന്റ് വീടുകള്‍ വാങ്ങുന്നവര്‍ക്കും വേണ്ട സഹായങ്ങളും കണ്‍വെന്‍ഷന്‍ സെന്ററില്‍ തന്നെ ഉണ്ടായിരിക്കും.
ഈ കണ്‍വന്‍ഷണ്‍ ഫൊക്കാനായുടെ ചരിത്രത്തി ലെ തന്നെ ഒരു ചരിത്ര സംഭവം ആകാന്‍ ഭരവാഹികള്‍ ശ്രമികുന്നുണ്ട്. അമ്പതില്‍ അതികം ഫൊക്കാന ഭാരവാഹികളും നൂറില്‍ അധികം വരുന്ന കണ്‍വെന്‍ഷന്‍ ടീമും ഇപ്പോള്‍ തന്നെ കണ്‍വെന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു തുടങ്ങി. കേരളത്തില്‍ നിന്നും കലാ , സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ഈ കണ്‍വെന്‍ഷന്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ മറക്കാനാവാത്ത ഒരു അനുഭുതിയായിരിക്കും കാഴ്ചവെക്കുക എന്ന കാര്യത്തില്‍ യാതോരു സംശയവും ഇല്ല.
ഫൊക്കാനയുടെ ഈ അന്തര്‍ ദേശിയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ നിങ്ങളെ ഓരോരുത്തരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷര്‍ സണ്ണി മാറ്റമന ,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍, പേട്രണ്‍ മാമ്മന്‍ സി. ജേക്കബ് , ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, നാഷണല്‍ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്, കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ജോയ് ചാക്കപ്പന്‍, കണ്‍വെന്‍ഷന്‍ കോചെയര്‍ ലിബി ഇടിക്കുള, കോചെയര്‍മാന്‍ ജോണ്‍ കല്ലോലിക്കല്‍, ഫ്‌ലോറിഡ ആര്‍ വി പി കിഷോര്‍ പീറ്റര്‍ എന്നിവര്‍ അറിയിച്ചു.