ഫീനിക്‌സ് :അരിസോണ സംസ്ഥാനത്തെ ഇന്ത്യന്‍ നഴ്‌സുമാരുടെ പ്രൊഫഷണല്‍ സംഘടനയായ ‘അരിസോണ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍’ എന്നസംഘടനയുടെ ഔപചാരികമായ പ്രവര്‍ത്തനോദ്ഘാടനം ഓഗസ്റ്റ്7ന് ചാന്‍ഡ്‌ലെര്‍ സിറ്റിമേയര്‍ കെവിന്‍ ഹാത്‌കെ നിര്‍വഹിച്ചു.
തുടര്‍ന്ന് അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള 14 അംഗ പ്രവര്‍ത്തകസമിതി പ്രസിഡന്റ് ഡോ. അമ്പിളി ഉമയമ്മയുടെ നേതൃത്വത്തില്‍ സത്യവാചകംചൊല്ലി അധികാരമേറ്റു. വൈസ് പ്രസിഡന്റ്എലിസബത്ത് സുനില്‍ സാം, ട്രഷറര്‍ വിനയ് കപാഡിയ, ജനറല്‍ സെക്രട്ടറി ലേഖ നായര്‍, ജോയിന്റ് ട്രഷറര്‍ അനിത ബിനു, ജോയിന്‍ സെക്രട്ടറി നിഷാപിള്ള, മേരി മിനു ജോജി, അന്ന എബ്രഹാം, സാറാ ചെറിയാന്‍, ജെസി എബ്രഹാം, ഡോ. ഗിരിജ മേനോന്‍, ബിന്ദു വേണുഗോപാല്‍, ജെമിനി ജോണ്‍, അജിത നായര്‍, ഡോ. ശോഭ കൃഷ്ണകുമാര്‍ എന്നിവരാണ് നേതൃനിരയിലെ മറ്റു ഭാരവാഹികള്‍.
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ വെര്‍ച്യുല്‍ പ്ലാറ്റ്‌ഫോമില്‍ നടന്ന ഉല്‍ഘാടന സമ്മേളനത്തില്‍ നിയുക്ത പ്രസിഡന്റ ്‌ഡോ.അമ്പിളി ഉമയമ്മ വിശിഷ്ടാതിഥിതികളെയും മറ്റു അസോസിയേഷന്‍ മെമ്പേഴ്‌സിനെയും സ്വാഗതം ചെയ്തതോടൊപ്പം, ആരിസോണയില്‍ ഒരുഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ എന്ന ചിരകാല സ്വപ്നം സാക്ഷാത്കരിക്കാനായതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നു അറിയിച്ചു. തുടര്‍ന്ന് അസോസിയേഷന്റെ തുടര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവിപരിപാടികളെക്കുറിച്ചും വിവരിച്ചു.
അരിസോണയിലെ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു അവയെ അഭിസംബോധനചെയ്യുക, മറ്റു സന്നദ്ധ സാമൂഹിക സംഘടനകളുമായി ചേര്‍ന്ന് ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുക എന്നുള്ളതാണ് ഈ സംഘടനയുടെ കാഴ്ചപ്പാടെന്നു വിശദീകരിച്ചു.
അതിനായി അരിസോണയിലുള്ള എല്ലാനഴ്‌സുമാരുടെയും സഹായസഹകരണങ്ങള്‍ ഈ സംഘടനക്ക് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി അറിയിച്ചു.
മേയര്‍ കെവിന്‍ ഹാത്‌കെ അസീനയുടെ പുതിയ പദ്ധതിയായ “അസീന കെയേഴ്‌സ്” ഉദ്ഘാടനം നിര്‍വഹിച്ചു. ട്രെയിന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. റോയ് കെ. ജോര്‍ജ്. അരിസോണ നഴ്‌സസ് അസോസിയേഷന്‍ സി.ഇ.ഒ. ഡോ. ഡാന കെയ്‌റ്റോ,നൈന പ്രസിഡന്റ് ഡോ. ലിഡിയ അല്‍ബുക്കര്‍ക്കി, നൈന ട്രഷറര്‍ താര ഷാജന്‍, യൂണിവേഴ്‌സിറ്റി ഓഫ് ഫീനിക്‌സ് ഫാക്കല്‍റ്റി ഡോ. ലിഡിയ അല്‍വാരസ്, അരിസോണ മലയാളീഅസോസിയേഷന്‍ പ്രസിഡന്റ് സജിത്ത് തൈവളപ്പില്‍ എന്നീ ്രപമുഖവ്യക്തിത്വങ്ങള്‍ ഈ ഉല്‍ഘാടനചടങ്ങുകളില്‍ പങ്കെടുത്തു അസീനക്ക് എല്ലാവിധ പിന്തുണയും ആശംസകളും അറിയിച്ചു.
സംഘടനയിലെ മെമ്പര്‍മാരും മറ്റു ആരിസോണയിലെ കലാ പ്രതിഭകളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചത് ഉല്‍ഘാടന ചടങ്ങുകള്‍ കൂടുതല്‍ വര്‍ണാഭമാക്കി. ഡോ. ശോഭ കൃഷ്ണകുമാറിന്റെ നന്ദി പ്രകാശനത്തോടെ ഉല്‍ഘാടനപരിപാടികള്‍ പരിസമാപ്തമായി. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.azina.org.